ദുബായ്–കോഴിക്കോട് സർവീസ് പുനരാരംഭിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 8 February 2019

ദുബായ്–കോഴിക്കോട് സർവീസ് പുനരാരംഭിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻസ്

കോഴിക്കോട്: നിർത്തലാക്കിയ ദുബായ്–കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ ഉൾപ്പെടെയുള്ള തുടർനടപടികൾക്കു സന്നദ്ധമാണെന്ന് എമിറേറ്റ്സ് എയർലൈൻസ്. 

ഇതിനായി എമിറേറ്റ്സിന്റെ ഇന്ത്യ–നേപ്പാൾ റീജൻ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുമെന്ന് എമിറേറ്റ്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ്, കമേഴ്സ്യൽ ഒ‌ാപറേഷൻസ് വൈസ് പ്രസിഡന്റുമാരായ മജീദ് അൽ മുഅല്ല, അഹമ്മദ് ഖൂറി എന്നിവരടങ്ങിയ ഉന്നതാധികൃതർ മലബാർ ഡവലപ്മെന്റ് കൗൺസിൽ ഭാരവാഹികളെയും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളെയും അറിയിച്ചു. 


സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായിയിലെ എമിറേറ്റ്സ് ഹെഡ്‌ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ഉറപ്പു ലഭിച്ചതെന്നു മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി എം.കെ.അയ്യപ്പൻ, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവർ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature