കോഴിക്കോട് :രാജ്യത്ത് മത സൗഹാർദ്ധവും സാഹോദര്യവും തകരുകയും അസഹിഷ്ണുത വളരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ മുദ്രാവാക്യമുയർത്തി ചുവടുറപ്പിക്കുകയാണ് എസ്എസ്എഫ്.

കഴിഞ്ഞ മാസം 12 ന് ജമ്മു കാശ്മീരിൽ നിന്ന് തുടക്കം കുറിച്ച ഭാരത യാത്ര 'ഹിന്ദ് സഫർ' പുതിയ  നീക്കങ്ങളുടെ ഏകോപനം ലക്ഷ്യം വെച്ചുള്ളതാണത്രെ. കാശ്മീരിൽ നിന്ന് തുടങ്ങി  22 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര കേരളത്തിലെത്തുന്നത്.

ഫെബ്രു.7 വ്യാഴം ഇന്ന് 4pm നു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം സംഘടനയുടെ നയപ്രഖ്യാ പനം കൂടിയാവുമെന്നാണ് വിലയിരുത്തൽ.


പതിറ്റാണ്ടുകൾ കൊണ്ട് കേരളത്തിൽ വളർത്തി യെടുത്ത വിദ്യാഭ്യാസ സാംസ്‌കാരിക വിപ്ലവം ദേശീയ തലത്തിലേക്ക് വളർത്തികൊണ്ടുവരി കയാണ് സംഘടനയുടെ ലക്ഷ്യം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെപ്പോലും അതിശയിപ്പിക്കു ന്ന വിധം പ്രൗഢമായ വരവേൽപാണ് യാത്രക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കാശ്മീർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ആസാം, മണിപ്പൂർ, ഒറീസ, ആന്ദ്രാ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഇതിനോടകം പിന്നിട്ട് കഴിഞ്ഞു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ശൗക്കത്ത് അലി നഈമി  കാശ്മീർ, അബൂബക്കർ സിദ്ദീക് കർണാടക, സുഹൈർ കൊൽകത്ത എന്നിവർ നയിക്കുന്ന യാത്ര അവസാനത്തോടടുക്കുമ്പോഴേക്ക് വമ്പിച്ച തോതിലുള്ള പൊതുജന പങ്കാളിത്തമാണ് കാണാനാവുന്നത്.

കർണാടകയിൽ മാത്രം 6 സ്വീകരണ കേന്ദ്രങ്ങളുണ്ട്. ഈയിടെ കർണാടക യിലും തമിഴ്‌നാട്ടിലും സമസ്തയുടെ കീഴിലുള്ള ബഹുജന സംഘടനയായ മുസ്‌ലിം ജമാഅത്ത് രൂപീകരിച്ചിരുന്നു. കേരളത്തിലേതിന് സമാന മായ ജനപങ്കാളിത്തത്തോടെ നടന്ന സമ്മേളനം രാഷ്ട്രീയ വൃത്തങ്ങളും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.കർണാടക,തമിഴ്നാട്,ആസാം , ജമ്മുകാശ്മീർ, ഹരിയാന, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മണിപ്പൂർ സംസ്ഥാനങ്ങളിൽ എസ്. എസ്.എഫിന് നിലവിൽ സംഘടനാ സംവിധാന ങ്ങളുണ്ട്.

22 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ ടെറിട്ടറികളിലും സംസ്ഥാന ഘടകങ്ങളും നിലവിലുണ്ട്. ഈ സംഘടനാ മെഷിനറി ഉപയോഗപ്പെടുത്തി ദേശീയ മുസ്ലിം മൂവ്മെന്റ് രൂപീകരിച്ചാൽ രാജ്യത്തെ ഏറ്റവും പ്രബലമായ  സമ്മർദ്ധ ഗ്രൂപ്പായി മാറാൻ കഴിയും എന്നാണ്  മീഡിയകൾ ഉൾപ്പെടെ വിലയിരുത്തുന്നത്.