Trending

‍ഉരുളക്കിഴങ്ങ് ചാക്കിനുള്ളില്‍ കുഴല്‍ പണം; പുതുപ്പാടി സ്വദേശികള്‍ പിടിയില്‍

തിരുനെല്ലി: ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്കിടയില്‍ കുഴല്‍ പണം ഒളിപ്പിച്ച് കടത്തിയ പുതുപ്പാടി സ്വദേശികളായ രണ്ടുപേര്‍ കാട്ടിക്കുളത്ത് പോലീസിന്റെ പിടിയിലായി. 


അടിവാരം നൂറാംതോട് കൊച്ചുമാരിയില്‍ റഫീഖ്(40), കൈതപ്പൊയില്‍ തിട്ടുമ്മല്‍ അഷ്റഫ്(39) എന്നിവരാണ് കുഴല്‍പണവുമായി തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 

ഉരുളക്കിഴങ്ങ് കടത്തുകയായിരുന്ന കെ എല്‍ 57 ആര്‍ 1109 നമ്പര്‍ ഗുഡ്‌സ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപ തിരുനെല്ലി എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്കിടയില്‍ മറ്റൊരു ചാക്കില്‍ കെട്ടിയാണ് പണം സൂക്ഷിച്ചിരുന്നത്. 

ബാംഗ്ലൂരില്‍ നിന്നും കൊടുവള്ളിയിലേക്കാണ് പണം കടത്തുന്നതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. പോലീസിന്റെ പിടിയിലാവും മുന്നെ അഷ്‌റഫ് ഓടി രക്ഷപ്പെട്ടിരുന്നു. റഫീഖില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് പിന്നീട് കാട്ടിക്കുളത്ത് വെച്ചാണ് അഷ്‌റഫ് പിടിയിലായത്.
Previous Post Next Post
3/TECH/col-right