Trending

എൻ. ഐ.ടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

ചാത്തമംഗലം: എൻ . ഐ.ടിക്കു സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
 





പേരാമ്പ്ര എരോത്ത് ഗാർഡൻ ഹൗസിൽ മുഹമ്മദ് താജുദ്ദീൻ
(30), ചേന്ദമംഗലൂർ സ്വദേശി ഇസ്മയിൽ (55) എന്നിവരാണ് ആണ് മരിച്ചത്.
 



ഇന്ന് രാവിലെയായിരുന്നു അപകടം.കോഴിക്കോ ട് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സകൂട്ടറിൽ ഇടിക്കുക യായിരുന്നു.

ചേന്ദമംഗല്ലൂർ ഏരിയ ജമാഅത്തെ ഇസ്ലാമി സെക്രട്ടറിയാണ് ഇസ്മയിൽ. ഇരുവരും ചേന്ദമംഗല്ലൂർ കെ.സി. ഫൗണ്ടേഷൻ ജീവനക്കാരാണ്.



രണ്ട് മയ്യിത്തുകളും ഇന്ന് (ഫെബ്രു.7 വ്യാഴം) വൈകീട്ട് 6 മണിക്ക് ശേഷം ഇസ് ലാഹിയ കോളജിൽ പൊതുദർശനത്തിന് വെയ്ക്കും.

മയ്യിത്ത് നമസ്കാരം 6.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.


താജുദ്ദീന്റെ മയ്യിത്ത് പേരാമ്പ്ര ചേനോളി ജുമുഅത്ത് പള്ളിയിലും വി.കെ. ഇസ്മയിലിന്റെ മയ്യിത്ത് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിലും ഇന്ന് രാത്രി തന്നെ ഖബറടക്കും.


Previous Post Next Post
3/TECH/col-right