പുതുശ്ശേരി തറവാട്ടിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 5 February 2019

പുതുശ്ശേരി തറവാട്ടിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു

കൊടുവള്ളി: കിഴക്കോത്ത് പുതുശ്ശേരി തറവാട്ടിലെ കുടുംബാംഗങ്ങൾ മാണിക്കോത്ത് ബിജിത്ത് ശ്രീധരന്റെ വീട്ടിൽ ഒത്തുചേർന്നു. കുടുംബസംഗമം കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. 
 
പുതുശ്ശേരി സുനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി.എം. മനോജ് കുടുംബചരിത്ര പുസ്തകം പ്രകാശനംചെയ്തു.

ഗ്രാമപ്പഞ്ചായത്ത് അംഗം ഷിജി ഒരളാക്കോട്ട് , വി.കെ. ചോയിക്കുട്ടി , രാധാകൃഷ്ണൻ , ഇ.കെ. ശ്രീധരൻ, വിജിൽ തൈക്കിലാട്ട്, വിജയൻ മേച്ചേരി, സുരേന്ദ്രൻ തൈക്കിലാട്ട് എന്നിവർ സംസാരിച്ചു. 

മുതിർന്ന അംഗങ്ങളായ മാണിക്കോത്ത് വേലായുധൻ, മുകുന്ദൻ , കൊക്കമ്പലത്ത് ലീല, തോട്ടത്തിൽ സൗമിനി എന്നിവരെ സുനിൽകുമാർ , മാണിക്കോത്ത് ഗീത എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.

 മുമ്പ് മരണപ്പെട്ടുപോയ കുടുംബാംഗങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു . തുടർന്ന് സ്നേഹവിരുന്ന്, കുടുംബാംഗങ്ങളുടെ കലാ-കായിക പരിപാടികൾ എന്നിവയും നടത്തി.

No comments:

Post a Comment

Post Bottom Ad

Nature