Trending

ചെമ്പ്രകുണ്ട മാലിന്യ പ്ലാന്റ്: ജനങ്ങളുടെ ആശങ്കയകറ്റണം

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി സ്വകാര്യ വ്യക്തിയിൽ നിന്നു മാലിന്യ പ്ലാന്റിന് വേണ്ടി വിലക്ക് വാങ്ങിയ സ്ഥലം ജനവാസകേന്ദ്രത്തിൽ ആണെന്നും അതിനാൽ അവിടെയുള്ള ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സമ്മതിക്കുകയുള്ളുവെന്ന്  പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. 






ജനവാസമില്ലാത്ത മേഖലയിൽ സർക്കാർ ഭൂമി ഉണ്ടായിട്ടും  ഭരണ സമിതി തിടുക്കപ്പെട്ട് വാങ്ങിയ ഭൂമി ഭരണ കക്ഷി നേതാവിന്റേതാണെന്നരിക്കെ ഇതിൽ എന്തെങ്കിലും പ്രത്യേക  താല്പര്യം ഭരണ സമിതിക്ക് ഉണ്ടെന്നുള്ള ആരോപണത്തിന് ഭരണ സമിതി മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും കമ്മിറ്റി വിലയിരുത്തി. 


പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് മോയത് മുഹമ്മദ്‌, ജനറൽ സെക്രട്ടറി ഹാരിസ് എ ടി, മണ്ഡലം വൈസ് പ്രസിഡന്റ്‌ താര അബ്ദുൽ റഹിമാൻ ഹാജി, കുഞ്ഞാലി ചമൽ യൂത്ത് ലീഗ് നേതാക്കളായ ഷാഫി സഖറിയ, അഷ്‌റഫ്‌ പൂലോട്, മുജീബ് വേണാടി,റഹീം ഹാജി, സിദ്ധീഖ് കട്ടിപ്പാറ,  പഞ്ചായത്ത്‌ അംഗം കെ വി  അബ്ദുൽ അസീസ്, ഖാദർ കുന്നുമ്മൽ, അബു വി ഒ ടി എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു ജനങ്ങൾക് പിന്തുണ പ്രഖ്യാപിച്ചു.

Previous Post Next Post
3/TECH/col-right