പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യമ്പ് പ്രിന്‍സിപ്പാള്‍ റെന്നി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 

ഈ വര്‍ഷം ആരംഭിച്ച സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റാണ് സ്‌ക്കൂളിലേത്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സേവന സന്നദ്ധതയ്ക്കും സഹായകരമാകുന്ന തരത്തിലായുരുന്നു പ്രവര്‍ത്തനങ്ങള്‍.
 

പ്രധാനാധ്യാപിക ഡെയ്‌സിസിറിയക്, ടി.പി അഭിരാം, കെ.വി അബ്ദുൽ ലത്തീഫ്, എ.എസ് ആയുഷ്, ശ്രേയസദാനന്ദന്‍, പി.ടി.സിറാജുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു. വി.എച്ച് അബ്ദുല്‍ സലാം സ്വാഗതവും കെ.എം സരിമ നന്ദിയും പറഞ്ഞു.