Trending

സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.



നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വാതി ബസാണ് അപകടത്തിൽ പെട്ടത്. തൂണേരിക്ക് സമീപം ഇരിങ്ങന്നൂരിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

പരിക്കേറ്റവരെ ചൊക്ലി, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Previous Post Next Post
3/TECH/col-right