Trending

ഇപ്പോൾ അപേക്ഷിക്കാം .

സെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം .


STATE SELIGIBILITY TEST (SET)
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തി നുള്ള യോഗ്യത പരീക്ഷയായ സ്റ്റേറ്റ് എലിജിബി ലിറ്റി ടെസ്റ്റിന് ഫെബ്രുവരി 15 വരെ ഓൺലൈ നായി അപേക്ഷിക്കാം.

ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം പ്രിന്റ് ഔട്ട് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ തപാലിലോ നേരിട്ടോ സമർപ്പിക്ക ണം.അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കേ
ണ്ടതില്ല.
 



 പടവുകൾ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധ വകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു ള്ള ധനസഹായം നൽകുന്ന പദ്ധതിയായ ‘പടവുകൾ’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

•ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവ രാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച മെസ് ഫീസും സെമസ്റ്റർ ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.

• സർക്കാരിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർ ഇതിന് അർഹരല്ല.

•മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ സർക്കാരിന് കീഴിലുള്ള സർവകലാശാലകൾ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ യിൽ പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ.

05-02-2019 ന് മുൻപായി ബ്ലോക്കുപരിധി യിലെ ശിശുവികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
www.wcd.kerala.gov.in ,04772251200.



KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷിക്കാം


🌐 2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

👉🏼 പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു.

🌐 ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും.

🌐 പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ്  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

📌 സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

📌 കേരള സർക്കാരിന് കീഴിലുള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

📌 അപേക്ഷയും അനുബന്ധരേഖകളും മുന്‍വര്‍ഷങ്ങളിലേതുപോലെ തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.

🌐 അപേക്ഷകര്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/ എല്ലാ കോഴ്‌സുകളിലേയ്ക്കുമോ ഉളള പ്രവേശനത്തിന് ഒരു  അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.

ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 0471-2339101
0471-2339102
0471-2339103
0471-2339104
0471-2332123
Previous Post Next Post
3/TECH/col-right