Trending

പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വിവാഹ വീട് പുനരാവിഷ്‌കരിച്ച് പൂനൂര്‍ സ്വദേശി

പൂനൂര്‍: ന്യൂ ജനറേഷന്‍ വിവാഹങ്ങളുടെ കാലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വിവാഹ വീടിന്റെ പുനരാവിഷ്‌കാരം പുതു തലമുറക്ക് വിസ്മയ കാഴ്ചയായി മാറി. പൂനൂര്‍ കക്കാട്ടുമ്മല്‍ മൂസയാണ് മകള്‍ ഫാത്തിമ ജഹാന്റെ വിവാഹം ചരിത്രത്തിന്റെ പുനരാവര്‍ത്തനമാക്കിയത്. 
 

കുരുത്തോല കൊണ്ടുള്ള കവാടം, തെങ്ങിന്‍പൂക്കുല കൊണ്ട് കവാടത്തില്‍ സ്വാഗതം എഴുതി വെച്ചു. തെങ്ങോലകൊണ്ടുള്ള പന്തല്‍. സീലിംഗായി പനമ്പട്ട അടുക്കി വെച്ചു. ഈന്തിന്‍പട്ടകൊണ്ടുള്ള ചുറ്റുമറ. 


പന്തലിന്റെ അരികിലൂടെ സാരികൊണ്ടുള്ള ബോര്‍ഡര്‍. കല്യാണ രാവില്‍ കുട്ടികളുടെ ഒപ്പനയും കോല്‍ക്കളിയും. തീര്‍ന്നില്ല, മണ്ണെണ്ണ വിളക്കുകളായ പെട്രോള്‍ മാക്‌സും റാന്തലും മുറുക്കാന്‍ കടയുമെല്ലാം ഇവിടെ പുനരാവിഷ്‌കരിച്ചു. 




പ്ലാസ്റ്റിക് കയറുകള്‍ക്ക് പകരം പന നാരുകളാണ് ഉപയോഗിച്ചത്. മൂസയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായി പ്രദേശവാസികളും ബന്ധുക്കളും ദിവസങ്ങളോളം അധ്വാനിച്ചു. 



കല്യാണ വീട്ടില്‍ എത്തിയവരുടെയെല്ലാം കണ്ണ് പന്തലിലാണ്. പുതു തലമുറ വിസ്മയ കാഴ്കള്‍ കണ്ട് സെല്‍ഫിയെടുത്തു. പഴയ തലമുറ ഓര്‍മകളില്‍ മറഞ്ഞ സുന്ദരമായ കഴിഞ്ഞ കാലം ഓര്‍ത്തെടുത്തു.
 
Previous Post Next Post
3/TECH/col-right