Trending

ലിനി.... നീ ഇല്ലാത്ത അവന്‍റെ ആദ്യ പിറന്നാൾ;സജീഷിന്‍റെ കുറിപ്പ്

നിപ വൈറസ് പടര്‍ന്ന് പിടിച്ച് വടക്കന്‍ കേരളത്തില്‍ ഭീതി പടര്‍ത്തിയപ്പോള്‍ കേരളത്തിലെ കണ്ണീരിലാക്കിയാണ് നെഴ്സ് ലിനി യാത്രയായത്. 

ഇപ്പോള്‍ മകന്‍റെ പിറന്നാള്‍ ദിനത്തില്‍ ഏവരെയും നൊമ്പരപ്പെടുത്തുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 

മകന്‍ റിതുലിന്‍റെ ആറാം പിറന്നാള്‍ ദിനത്തില്‍, ലിനിയില്ലാത്ത അവന്‍റെ ആദ്യ പിറന്നാള്‍ വിശേഷങ്ങളാണ് സജീഷ് പങ്കുവച്ചത്.


സജീഷിന്‍റെ കുറിപ്പ്

റിതുലിന്റെ ആറാം പിറന്നാൾ..
ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌.

ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
 

അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...
ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌.


കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല. 

മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ
Previous Post Next Post
3/TECH/col-right