കൊടുവള്ളി:കൊടുവള്ളി മഹല്ല് പള്ളി ഭാഗത്ത് കൂടി കടന്നു പോവുന്ന സര്‍വീസ് റോഡ് ഒഴിവാക്കിയും ഭൂമി ഏറ്റെടുത്തും കൊടുവള്ളി ടൗണിലെ സിറാജ് മേല്‍പ്പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കാൻ തീരുമാനം. എംഎല്‍എമാരായ കാരാട്ട് റസാക്ക്, പി.ടി.എ. റഹിം എന്നിവരുടെ സാന്നിധ്യത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 55.58 കോടി ചെലവഴിച്ചാണ് സിറാജ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ജുമാമസ്ജിദ് ഖബര്‍സ്ഥാനും
യത്തീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെടുന്ന രീതിയിലായിരുന്നു ബൈപാസിന്റെ അലൈൻമെന്റ്. ഇത് ഒഴിവാക്കിയാല്‍ മാത്രമേ ഈ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിതലത്തില്‍ തന്നെ നിര്‍ദ്ദേശമുയര്‍ന്നിരുന്നു.
ഇതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
സിഎംഡി കണ്‍സല്‍ട്ടന്റുമാരായ വി.ജി. ഹരി, ദീപക് ബെന്നി, ഡയറക്ടര്‍ ഡോ. ജി. സുരേഷ്, പ്രഫ. ഡോ. എ. സുദര്ശന്, അസോ. പ്രഫ. ഡോ. ആര്.സി. സാബു, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം,
ജിഎം പി.എ. ഷൈല, പ്രോജക്ട് മാനേജര്‍ ആര്.കെ. ദീപു, അസി. പ്രോജക്ട് മാനേജര്‍ പി. മാത്യു ഫ്രാന്‍സിസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.