Trending

മനപ്പൂർവ്വം കാറിടിപ്പിക്കുകയും കുടുംബത്തെ കയ്യേറ്റം ചെയ്തതായും പരാതി

താമരശ്ശേരി: കുടുംബം സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് സംഭവം. 





അടിവാരത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എല്‍. 56 T 8150 ഇയോണ്‍ കാറിനെയാണ് പുറകില്‍ വന്ന ബ്രസേ കാര്‍ രണ്ടു തവണ ഇടിപ്പിച്ചത്.  കാര്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് കുടുംബം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച കാറിനെ പിന്തുടര്‍ന്ന് താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ വെച്ച് തടയുകയായിരുന്നു. 


കാര്‍ തടഞ്ഞതോടെ ഇടിപ്പിച്ച് നിര്‍ത്താതെ പോയ ബ്രസേ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ മറ്റേ കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ മര്‍ദ്ദിച്ചു പരിക്കേല്‍പിച്ചു. പരിക്കേറ്റ ബാലുശ്ശേരി കിനാലൂര്‍ വട്ടക്കുളങ്ങരമുക്ക് ലത്തീഫ്, ഭാര്യ നസീമ ഇവരുടെ മൂന്നു കുട്ടികള്‍ എന്നിവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടിപ്പിച്ച കാറിലുണ്ടായിരുന്ന സംഘത്തിലെ ഒരാളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കാറിലുണ്ടായിരുന്ന മറ്റുള്ള നാലു പേര്‍ അതേ വാഹനത്തില്‍ രക്ഷപ്പെട്ടു. 

അക്രമി സംഘത്തെ ഉടന്‍പിടികൂടി നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Previous Post Next Post
3/TECH/col-right