എസ്.ഡി പി.ഐ: ഹൈവേ പ്രചാരണ ജാഥ സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 2 February 2019

എസ്.ഡി പി.ഐ: ഹൈവേ പ്രചാരണ ജാഥ സംഘടിപ്പിച്ചു

കൊടുവള്ളി:  "സാമ്പത്തിക സംവരണം,അവർ ണ്ണന് അധികാര നിഷേധം " എന്ന പ്രമേയമുയർ ത്തി സോഷ്യൽ ഡെമോക്രാറ്റിക്   പാർട്ടി ഓഫ് ഇന്ത്യ  സംസ്‌ഥാന കമ്മിറ്റി ഫെബ്രുവരി 5 നു തിരുവനന്തപുരം സെക്രട്ടറിയേറ്റിന് ചുറ്റും തീർക്കുന്ന സംവരണമതിൽ  പരിപാടിയുടെ  പ്രചാരണാർഥം എസ്. ഡി. പി .ഐ കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈവേ പ്രാചാരണജാഥ  സംഘടിപ്പിച്ചു. 


വൈകിട്ട് 4:30 ന് കൊടുവള്ളിയിൽ  ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റൻ പി ടി. അഹമ്മദിന് പതാക  കൈമാറി ഉദ്ഘാടനം നിർവഹിച്ചു

മണ്ഡലം പ്രസിഡൻറ് പി ടി അഹമ്മദ് സെക്ര ട്ടറി ടി.കെ അസിസ് മാസ്റ്റർ, ജാഫർ പറപ്പാൻപോ യിൽ സിദ്ധീഖ് ഈർപോണ ആബിദ് പാലക്കുറ്റി, സിറാജ് തച്ചംപോയിൽ യൂസഫ് ടി പി അബ്ദുല്ല മാസ്റ്റർ എം വി റസാഖ് ഇ പി,റസാഖ് കൊന്തളത്ത്  തുടങ്ങിയവർ നേതൃത്വം നൽകിയ ജാഥ പാലക്കുറ്റി-നെല്ലാംകണ്ടി-വാവാട്-പരപ്പൻപോയിൽ വഴി ഏഴു മണിക് താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തു സമാപിച്ചു.


പാർട്ടി ജില്ലാ ട്രഷറർ എൻ.കെ റഷീദ് ഉമരി സമാപന യോഗം  ഉദ്ഘാടനം ചെയ്തു. പി.ടി അഹമ്മദ്, ആബിദ് പാലക്കുറ്റി, സിറാജ് തച്ചംപോയിൽ സംസാരിച്ചു. ജാഥയിൽ  ജില്ലാ കമ്മിറ്റി അംഗം ഇ.നാസർ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കരുവൻപോയിൽ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature