കുടിവെള്ള സംഭരണിയിൽചത്ത പൂച്ചയെ കൊണ്ടിട്ടതായി പരാതി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 February 2019

കുടിവെള്ള സംഭരണിയിൽചത്ത പൂച്ചയെ കൊണ്ടിട്ടതായി പരാതി


കൊടുവള്ളി:കുടിവെള്ള സംഭരണിയിൽ ചത്ത പൂച്ചയെ കൊണ്ടിട്ടതായി പരാതി. കിഴക്കോത്ത് പന്ന്യങ്ങാട്ട് പുറായിൽ ഹരിജൻ കോളനിയിലേ ക്കുള്ള കുടിവെള്ളപദ്ധതിയുടെ ജല സംഭരണി യിലാണ് ചത്ത പൂച്ചയെ കണ്ടെത്തിയത്. 


 ജലസംഭരണിയുടെ ഭാരമുള്ള അടപ്പ് പൊക്കിയാണ് ആരോ പൂച്ചയെ കുടിവെള്ളത്തിൽ കൊണ്ടിട്ടത്. നെല്ലിക്കാംകണ്ടിയിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ ഈ കുടിവെള്ള പദ്ധതിയിലെ വെള്ളമാണ് കുടിക്കാനുപയോഗിക്കുന്നത്.


നാട്ടു കാർ കൊടുവള്ളി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി സി.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു .

സംഭവത്തെ തുടർന്ന് വാർഡ് മെമ്പർ ,ജില്ലാ പഞ്ചായത് മെമ്പർ ,ആരോഗ്യ വകുപ്പ് എന്നിവർ സ്ഥലം സന്ദർശിച്ചു.ടാങ്ക് ക്ലോറിനേഷൻ നടത്താനുള്ള സംവിധാനങ്ങൾ ചെയ്തു.

No comments:

Post a Comment

Post Bottom Ad

Nature