Trending

'ഹോം ലൈബ്രറി':വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ

മടവൂർ :അധ്യാപകർ കാണിച്ച വഴിയിലൂടെ നടക്കുന്നതോടൊപ്പം സ്വന്തമായ വഴികളിൽ കൂടി  സഞ്ചരിക്കാനും സ്വതന്ത്രമായി വായിക്കാനും കുട്ടിയെ തയ്യാറാക്കാൻ ഒരോ വിദ്യാർത്ഥിയുടെ വീട്ടിലും 'ഹോം ലൈബ്രറി ' തയ്യാറാക്കി നാടിന് സമർപ്പിക്കുകയാണ.





 മടവൂർ എ യു പി സ്കൂൾ .ഗ്രാമങ്ങളിൽ അറിവിന്റെ വിപ്ലവം തീർത്ത് പത്താമത്തെ ഹോം ലൈബ്രറി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി അലിയ്യി മാസ്റ്റർ കൊളോരി പെയിൽ കുഞ്ഞി മാഹി ന്റെ വസതിയിൽ ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ സാബിറ മൊടയാനി ,സൈനുദ്ധീൻ കുറൂളി എം പി ടി ചെയർ പേഴ്സൺ എൻ മുനീറ ആശംസകൾ പറഞ്ഞു.പി ടി എ വൈസ് പ്രസിഡന്റ് അഹമ്മദ് ശബീർ അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ വിഷയാവതരണം നടത്തി. കെ ടി ശമീർ സ്വാഗതവും എ പി വിജയകുമാർ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right