Trending

ബജറ്റില്‍ കൊടുവള്ളിയില്‍ 16 പദ്ധതികള്‍ക്ക് അംഗീകാരം

കൊടുവള്ളി:സംസ്ഥാന ബജറ്റില്‍ കൊടുവള്ളി നിയോജക മണ്ഡലത്തിന് മികച്ച നേട്ടം. മണ്ഡലത്തിലെ 16 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ നാല് പദ്ധതികള്‍ക്ക് 20 ശതമാനം ഫണ്ട് അനുവദിച്ചു. മറ്റ് പദ്ധതികള്‍ ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 


നെല്ലാംകണ്ടി-ആവിലോറ-കത്തറമ്മല്‍-ചോയിമഠം-ആനപ്പാറ-പടത്തുംകുഴി-പൂനൂര്‍ റോഡ് നവീകരണം, ഇയ്യാട്-എളേറ്റില്‍ വട്ടോളി-വള്ളിയോത്ത് റോഡ് നവീകരണം, ഓമശേരി ബൈപ്പാസ്, ഓട്ടിസം സെന്റര്‍ താമരശേരി-കോരങ്ങാട് ഗവ. എല്‍പി സ്‌കൂള്‍ എന്നീ പദ്ധതികള്‍ക്കാണ് 20 ശതമാനം ഫണ്ട് അനുവദിച്ചത്.

നരിക്കുനി ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം, കൊടുവള്ളി റസ്റ്റ് ഹൗസ്, കരിംകുറ്റിക്കടവ് പാലം, മൂന്നാംപുഴപ്പാലം, കുരിക്കള്‍തൊടുക പാലം, കൂടത്തായി-കോടഞ്ചേരി റോഡ് നവീകരണം, വെള്ളച്ചാല്‍-തെക്കേതൊടുക പാലം, ഓമശേരി ടൗണ്‍ നവീകരണം, നരിക്കുനി ടൗണ്‍ നവീകരണം, മടവൂര്‍മുക്ക്-പന്നൂര്‍ ഹൈസ്‌കൂള്‍- ആവിലോറ റോഡ്, പുല്ലാളൂര്‍ പൈമ്പാലശേരി റോഡ്, വെളിമണ്ണ പാലം എന്നീ പദ്ധതികളാണ് ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയത്.

പന്നൂര്‍ -നരിക്കുനി -പുന്നശ്ശേരി റോഡ് നവീകരണത്തിന് 7 കോടി, പൈമ്പാലിശ്ശേരി - മടവൂര്‍മുക്ക് റോഡ് പ്രവൃത്തിക്ക് 2 കോടി, നാഗാളികാവ് - നടമ്മല്‍ പൊയില്‍ റോഡിന് 3 കോടി, കളരാന്തിരി - പട്ടിണിക്കര-നെല്ലാം കണ്ടി റോഡിന് 5 കോടി, കൊടുവള്ളി മണ്ഡലത്തില്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് 15 കോടി രൂപ തുടങ്ങി വിവിധ മേഖലകളില്‍ അടുത്തിടെ ഫണ്ടുകള്‍ അനുവദിച്ചിരുന്നു.
Previous Post Next Post
3/TECH/col-right