Trending

ത്രിപുര ആവർത്തിക്കുമെന്ന് മോഡി

കൊല്ലം:- മുന്നോക്ക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത മുസ്ലിംലീഗിനും ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പ് തുടരുന്ന കോണ്‍ഗ്രസിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമര്‍ശനം. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ മോഡി പീരങ്കി മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
 


ശബരിമല വിഷയത്തില്‍ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും മറന്നുകൊണ്ടുള്ള നിലപാട് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും വെവ്വേറ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ നഴ്‌സുമാര്‍ ഐ.എസിന്റെ പിടിയിലായപ്പോള്‍ അവരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചത് കേന്ദ്ര സര്‍ക്കാരാണ്. 18 മാസം തടവറയില്‍ കഴിഞ്ഞ ഫാ.ടോമിനെ നാട്ടിലെത്തിക്കാനും സര്‍ക്കാരിന് സാധിച്ചു.


നമ്മുടെ എല്ലാവരുടേയും സിരകളിലോടുന്നത് ഒരേ രക്തമാണെന്നും ഓരോ ഇന്ത്യക്കാരനു വേണ്ടിയും പരമാവധി പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരെ വിലകുറച്ചു കാണേണ്ടെന്നും ത്രിപുരയില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കുമെന്നും മോഡി പറഞ്ഞു.


Previous Post Next Post
3/TECH/col-right