Trending

എം പിവിളിച്ചു:ഉദ്യോഗസ്ഥർ പാലോറ മലയിൽ എത്തി

കിഴക്കോത്ത്: ഇന്നലെ വൈകുന്നേരംഎം കെ രാഘവൻ MP പാലോറ മല സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശിച്ചു. എല്ലാ പിന്തുണയും, ഐക്യദാർഡ്യവും പ്രഖ്യാപിച്ചു. 


ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് കലക്ടർക്ക് നിർദ്ദേശം നൽകി. വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനു പിന്നാലെ ഇന്നു രാവിലെ തന്നെ കലക്ടർ, തഹസിദാർ, റവന്യൂ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥർ   അനധികൃത റിസോർട്ട് നിർമ്മാണം നടക്കുന്ന പാലോറ മല സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right