എളേറ്റിൽ: കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക് ഇന്ന് വൈകുന്നേരം 7 മണിക്ക് എളേറ്റിൽ മർകസ് വാലിയിൽ പൗര സ്വീകരണം നൽകും. മുഹമ്മദ് അലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഹുസൈൻ മാസ്റ്റർ ഉപഹാരം നൽകും.
എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സി .പി .ഉബൈദുല്ല സഖാഫി, നിയാസ് എളേറ്റിൽ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും.
എം. എ. റസാഖ് മാസ്റ്റർ, എൻ. കെ. സുരേഷ്, .പോക്കർ മാസ്റ്റർ, സയ്യിദ് പൂക്കോയ തങ്ങൾ പാലക്കുറ്റി, സി .ടി .ഭരതൻ മാസ്റ്റർ, അഷ്‌റഫ് മൂത്തേടത്ത്, അബ്ദുൽ ഹക്ക് വഴപ്പുറത്ത്, സി .പി .ശാഫി സഖാഫി, കെ .എം. ആഷിക് റഹ്മാൻ, ഫൈസൽ എളേറ്റിൽ,സി .യൂസഫ്, ഹൈദർ പന്നൂർ എന്നിവർ പ്രസംഗിക്കും.
രാത്രി 8 മണിക്ക് പ്രമുഖ പ്രഭാഷകൻ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ആത്മീയ പ്രഭാഷണം നടത്തും. ഡോ.അബ്ദുൽ സബൂർ ബാ ഹസൻ അവേലം സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
Tags:
ELETTIL NEWS