റാസയും ബീഗവും പാടുന്നു, അത്താണിക്ക് വേണ്ടി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 28 January 2019

റാസയും ബീഗവും പാടുന്നു, അത്താണിക്ക് വേണ്ടി.

തസല്ലി
#Music_for_solace

റാസയും ബീഗവും പാടുന്നു, അത്താണിക്ക് വേണ്ടി.

ഒരിക്കൽ കൂടി കോഴിക്കോട് ടാഗോർ ഹാളിൽ ഗസൽ മഴ പെയ്യിക്കാൻ റാസയും ബീഗവും വരുന്നു.2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച 6:00 PM.ഇത്തവണ അത്താണി നരിക്കുനി പാലിയേറ്റിവ് സെന്ററിന്റെ കീഴിൽ ആണ്.


  
അത്താണിയെ നമുക്കൊന്ന് പരിചയപ്പെടാം.

ജീവിതത്തിന്റെ ഹരിതാഭമായ ഇടങ്ങളിൽ നിന്ന് തിരസ്കൃതരായിപ്പോയത് കാരണം മരണമാശിച്ചു കഴിയുന്ന നിരവധി അശരണർ,
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ,ബന്ധുമിത്രാദികൾ പുറം തള്ളിയവർ, പക്ഷാഘാതം പിടിപെട്ട് കിടപ്പിലായവർ, അപകടത്തെ തുടർന്ന് നട്ടെല്ല് തകർന്നവർ, ക്യാൻസർ എന്ന മഹാരോഗത്തിന്റെ ക്രൂരതയിൽ പിടയുന്നവർ....


ഇത്തരം നിരവധി നിരാലംബരായ രോഗികളുടെ ആശയകേന്ദ്രം.

അത്താണിആകുലമായ മനുഷ്യ ജന്മത്തിന്റെ നെറുകയിൽ മനുഷ്യ സ്നേഹത്തിന്റെ ഈർപ്പമുള്ള വിരൽസ്പർശം.തെരുവോരങ്ങളിലോ, ബസ്റ്റോപ്പിലോ ഒതുങ്ങിപ്പോവേണ്ടുന്ന മനുഷ്യ ജന്മങ്ങൾ സ്നേഹത്തിന്റെ വിശുദ്ധി വീണ്ടെടുക്കുന്നു അത്താണിയിലൂടെ.

 കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സംഗീത ആസ്വാദകർക്കിടയിൽ ഗസലിനെ ജനകീയയമാക്കുന്ന ഗസലുകൾ പൂക്കുന്നിടം കൂട്ടായ്മയും അത്താണിയുമായി ഈയവസരത്തിൽ  കൈകോർക്കുന്നു.

സംഗീത ആസ്വാദക സുഹൃത്തുക്കളെ, നമുക്കൊന്നിച്ചു കൈകോർക്കാം അത്താണിക്കായ്..!

For Entry Pass
9961791002
9539300358
9961209317

No comments:

Post a Comment

Post Bottom Ad

Nature