അനധികൃതമായി മലയിടിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു. - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Monday, 28 January 2019

അനധികൃതമായി മലയിടിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു.

പൂനൂർ:ഉരുൾപ്പോട്ടലിനെത്തുടർന്ന് 14 ജീവനുകൾ നഷ്ടപ്പെട്ട കരിഞ്ചോല മലയിൽ വീണ്ടും യന്ത്രങ്ങൾ ഉപയോഗിച്ച് സ്വകാര്യ വെക്തിയുടെ സ്ഥലത്ത് റോഡ് നിർമ്മാണം എന്ന വ്യാജേനെ മലയിടിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു.

ഫയൽ ചിത്രം

ഈ പ്രദേശത്തുളള കർഷകർക്ക് ഇത് വരെ  വിളവെടുപ്പ് നടത്താനൊ കൃഷി ഇടത്തിലേക്ക് പോവാനൊ സൗകര്യം ചെയ്തു കൊടുക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല.കർഷക സംഘം ഈ അടുത്ത ദിവസം തന്നെ വലിയ പ്രക്ഷോഭം നടത്താൻ ഇരിക്കുകയാണ്.

ഈ വരുന്ന ബുധനാഴ്ച ചാലഞ്ച് വി.ഒ. ട്ടി. എന്ന ക്ളബിൻ്റെ നേതൃത്വത്തിൽ നാട്ടിലെ മുഴുവൻ ചെറുപ്പക്കാരെയും സംഘടിപ്പിച്ച് ജെ.സി.ബി. പോലോത്ത മറ്റു യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ തടയുമെന്നും ,പരിസര പ്രദേശത്ത് ബോർഡ് സ്ഥാപിക്കുമെന്നും,തഹസിൽദാറെയും,ജില്ലാ കലക്ടറെയും കാണുമെന്നും,പരിസരവാസികളുടെ ഒപ്പ് ശേഖരണം നടത്തുമെന്നും ക്ളബ് ഭാരവാഹികളും,നാട്ടുകാരായ മുഹമ്മദ് മുട്ടായി, തേവർമല അസീസ്, ഇസ്മായിൽ വി.ഒ.ടി. എന്നിവരുടെ നേതൃത്വത്തിൽ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature