വാർത്തകൾ ചുരുക്കത്തിൽ (20-01-2019)
📲 സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ചാത്തമംഗലം ആര്‍ഇസി ജിവിഎച്ച്എസ്എസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആര്‍എംഎസ്എ ഫണ്ട് ഉപയോഗിച്ച് 39 ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച വിഎച്ച്എസ്ഇ വിഭാഗം ലാബുകള്‍, ഹൈസ്കൂള്‍ വിഭാഗം ലാബുകള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറ ഹൈടെക് തലമുറയാണെന്നും അതിനാലാണ് സര്‍ക്കാര്‍ ഹൈടെക് സംവിധാനം പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷതവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന മുഖ്യാതിഥിയായിരുന്നു.
📲 പരാതി പരിഹാര അദാലത്ത് നടത്തി
താമരശേരി: രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 94 പരാതികള്‍ ലഭിച്ചു. ഇതില്‍ ആറ് പരാതികള്‍ക്ക് പരിഹരിച്ചു.
നീണ്ട 34 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണക്കുന്നുമ്മല് സരോജിനിക്ക് പട്ടയം നല്‍കിയാണ് ശനിയാഴ്ച്ച അദാലത്ത് തുടങ്ങിയത്.
ബാക്കിയായ പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്പ്പിക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കളക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ചു.വിവിധ വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ അദാലത്തില്‍ കളക്ടര്‍ എസ്. സാംബശിവ റാവു, എഡിഎം റോഷ്നി നാരായണന്, ഡെപ്യൂട്ടി കളക്ടര്‍ ആര്.കെ. ഹിമ, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്.സി. ബിജു, താമരശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീക്ക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
📲 ചിത്ര,ശിൽപ്പകലാ ക്യാന്പ് ഇന്നു മുതൽ
കോഴിക്കോട്: അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയിൽ ആരംഭിച്ച ശക്തിഭദ്രം ചിത്ര-ശില്പ കലാ ക്യാന്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് അക്കാദമി അങ്കണത്തിൽ നടക്കും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശിശിർ എസ്.വി. ഉദ്ഘാടനം നിർവഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാഷ്ണൻ നായർ മുഖ്യാതിഥിയാകും.
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം എം. വിജയൻ, ഗുരുവായൂർ ചുമർചിത്രകലാ പഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, അക്കാദമി ജനറൽ കൗണ്‍സിൽ അംഗം പി.വി. ബാലൻ എന്നിവർ പ്രസംഗിക്കും. ഗുരുവായൂർ ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ ഡയറക്ടറായ ക്യാന്പിൽ വിദ്യാർത്ഥികളായ സൂരജ് രാജൻ, സുദർശൻ കാർത്തിക്, കെ.ബി. ആതിര, പത്മപ്രിയ അപർണ, മോനിഷ് ടി.എം. അനന്തകൃഷ്ണന്, ശ്രീജിത്ത്, ശ്രീഹരി പിള്ള, ശ്രീചരണ്ദാസ് അക്ഷയ്കുമാർ എന്നിവരാണ് അക്കാദമി
അങ്കണത്തിൽ ചുമർ ചിത്രരചന നടത്തുന്നത്
📲 കോളജ് ടീമിന് സ്വീകരണം നല്കി
താമരശേരി: പാരലല്‍ കോളജ് അസോസിയേഷന് ( പിസിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ ഫുട്ബോള്‍ മത്സരത്തില്‍ ഫൈനലില്‍ റണ്ണേഴ്സ് അപ്പായ പൂനൂര് ഗാഥ കോളജ് ടീമിനും ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ടീം ക്യാപ്റ്റന്‍ ബാസിം ഷാ, മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മത് സിനാന് എന്നിവര്‍ക്കും കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരണം നല്കി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ. നിസാര്‍ അധ്യക്ഷത വഹിച്ചു.
📲 മുറമ്പാത്തി കർമ്മസേന ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: മുറമ്പാത്തി കർമ്മസേന ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഞായറാഴ്ച്ച എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ കൂട്ടായ്മ ശ്രദ്ധേയമായിരുന്നു.
📲 യുഡിഎഫ് യോഗം ഇന്ന്
താമരശേരി: യുഡിഎഫ് താമരശേരി മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് ബൂത്ത് ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം ഇന്ന് നാലിന് താമരശേരി കോണ്‍ഗ്രസ് ഭവനില്‍ നടക്കുമെന്ന് ചെയര്മാന് കെ.എം.അഷ്റഫ്, കണ്‍വീനര്‍ ടി.ആര്.ഒ. കുട്ടന് എന്നിവര്‍ അറിയിച്ചു.
📲 ആദിവാസികളുടെ പരാതി സ്വീകരിച്ചു
കോടഞ്ചേരി: ജില്ലാ കളക്ടര്‍ സീറാം സാംബശിവറാവു വട്ടച്ചിറ ആദിവാസി കോളനി സന്ദര്‍ശിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കെ.എസ്. അഞ്ചു, ഡെപ്യുട്ടി കളക്ടര്‍ മഹിമ, തഹസീല്‍ദാര്‍ മുഹമ്മദ് റഫീഖ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആദിവാസികളുടെ പരാതികള്‍ സ്വീകരിച്ചു. കോളനിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഫാര്‍മേഴ്സ് ഗ്രൂപ്പ് രൂപീകരിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.ഇതുവരെ വൈദ്യുതിയും കുടിവെള്ളവും ലഭിക്കാത്ത വീടുകളില്‍ ഉടനടി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പഠനം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പഠനം പുനരാരംഭിക്കുന്നതിനുള്ള നടപടി എടുക്കും, കോളനികളില്‍ സ്ഥിരമായി മെഡിക്കല്‍ ക്യാമ്ബ് ആരോഗ്യ ബോധവത്കരണം എന്നിവ നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കോളനിയിലെ ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി പത്രമായ വനാവകാശരേഖയും കൈമാറി.കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, കെഎസ്ഇബി, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ വകുപ്പുദ്യോഗസ്ഥരും, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് ചാലില്‍, ചിന്ന അശോകന്, കുമാരന് കരിമ്ബില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
📲 അസി. കളക്ടര്‍ ചുള്ളിയകം കോളനി സന്ദര്‍ശിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട ചുള്ളിയകം എസ്ടി കോളനിയിലെ ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കളക്ടര്‍ എസ്. അഞ്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിമ്മി ജോസ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സൈദ് നയിം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ഷമീര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. യാത്രാ ദുരിതമാണ് 12 കുടുംബങ്ങളുള്ള കോളനി നിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. റോഡ് അവസാനിക്കുന്നിടത്ത് നിന്നും മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് നടന്നാല്‍ മാത്രമേ കോളനിയില്‍ എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ.
ആദിവാസികളില്‍ മലമുത്തന്‍ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇവിടെ താമസിക്കുന്നത്.സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പലതും ഇവരില്‍ യഥാസമയത്ത് എത്തി പെടുന്നില്ല. കോളനിയിലെ ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം നേരിട്ട് ബോധ്യപ്പെട്ട അസിസ്റ്റന്റ് കളക്ടര്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ നാട്ടുകൂട്ടത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷം സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.

Tags:
NEWS ROUND UP