മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ് 
 
കോഴിക്കോട്: വെള്ളിമാട്കുന്ന് സാമൂഹികനീതി കോംപ്ലക്സിലെ ഗവ. ആശാഭവനിലെ പുരുഷന്മാരായ അന്തേവാസികളെ പരിചരിക്കുന്നതിനും മറ്റുജോലികൾ ചെയ്യുന്നതിനും കേരള സാമൂഹികസുരക്ഷാമിഷൻ മുഖേന മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് പുരുഷന്മാരായ ഉദ്യോഗാർഥികളെ നിയമിക്കും. 30-നും 50-നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ ഫെബ്രുവരി 13-ന് രാവിലെ 10.30-ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആശാഭവൻ (പുരുഷൻ)-ൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ : 0495 2732454.

 

പോളിടെക്‌നിക്കിൽ അഭിമുഖം 22-ന്

കോഴിക്കോട് : കേന്ദ്ര നൈപുണി വികസന വകുപ്പിന്റെ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്സ് പദ്ധതിയുടെ ഭാഗമായി മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ പൂന്തോട്ട നിർമാണം, ഫുഡ്‌പ്രൊസസിങ് കോഴ്‌സിനും, കുറ്റിക്കാട്ടൂർ സെന്ററിൽ നടത്തുന്ന ഡി.റ്റി.പി, ഫുഡ്‌പ്രൊസസിങ് കോഴ്‌സിനും താത്‌പര്യമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. അഭിമുഖം 22-ന് രാവിലെ 11-ന് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഏറാമല (കെ.കെ.കെ.എം ഫൗണ്ടേഷൻ, എൻ.ജി.ഒ.) സെന്ററിൽ നടത്തുന്ന സോപ്പ്‌നിർമാണം, ഡി.ഡി.പി. എന്നീ കോഴ്‌സുകൾക്ക് താത്പര്യമുള്ള തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. അഭിമുഖം 23-ന് രാവിലെ 10 -ന്
 ഫോൺ: 8113060138.

 

പട്ടിക വർഗക്കാർക്ക് സൗജന്യ എൻട്രൻസ് പരിശീലനം

കോഴിക്കോട് : നീറ്റ്/ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്കു മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിങ് ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച പട്ടികവർഗ വിദ്യാർഥി - വിദ്യാർഥിനികളിൽനിന്ന്‌ പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരിൽ തെരഞ്ഞെടുക്കുന്നവർക്ക് 2019-ലെ നീറ്റ്/ എൻജിനീയറിങ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും. താത്പര്യമുള്ള പട്ടികവർഗ വിദ്യാർഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച്‌ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, ഇവ വെള്ളകടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം അപേക്ഷകർ 31-ന് അഞ്ചിന്‌ മുമ്പായി കോഴിക്കോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ, കോടഞ്ചേരി/ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ലഭ്യമാക്കണം.

 

മെഡിക്കൽ ഓഫീസർ: അഭിമുഖം 21-ന്

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തും. യോഗ്യത: എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം). വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കാം. അഭിമുഖം 21-ന് രാവിലെ ഒമ്പതിന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടക്കും.