ആവിലോറ: വഴിക്കടവ് സിസ്കോ  ആർട്സ് & സ്പോർട്സ് ക്ലബ് ഫുട്ബോൾ മേള സംഘടിപ്പിച്ചു.

നൗഫൽ ടി എ.യുടെ  അദ്ധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സി ഉസൈൻ മാസ്റ്റർ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. ഷമീം.ടി കുഞ്ഞാലി.എംപിസി മുഹമ്മദ്,അജ്മൽ,റഊഫ് തടായിൽ,ഷംലാൻ പി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുജീബ് മാസ്റ്റർ സ്വാഗതവും റിയാസ് വഴിക്കടവ് നന്ദിയും പറഞ്ഞു. 

യുവ എഫ് സി വഴിക്കടവ് ടൂർണമെൻറ് ജേതാക്കളായി.