സപ്ലൈകോ വഴി അങ്കണവാടിയിൽ വിതരണം ചെയ്ത ശർക്കരയിൽ മായം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 20 January 2019

സപ്ലൈകോ വഴി അങ്കണവാടിയിൽ വിതരണം ചെയ്ത ശർക്കരയിൽ മായം

നടുവണ്ണൂർ : നടുവണ്ണൂർ 9ാം വാർഡിൽ പുളിഞ്ഞോളി അങ്കണവാടിയിൽ എത്തിച്ച ശർക്കരയിലാണു മായം കണ്ടത്. വിദ്യാർഥികൾക്കു  അരിപായസം തയാറാക്കാൻ ശർക്കര ചേർത്തപ്പോൾ നിറവ്യത്യാസം കണ്ടു. 


ശർക്കരയുടെ ഉള്ളിൽ നിന്നു ചുവപ്പ് ദ്രാവകം ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു. എടുത്തു പരിശോധിച്ചപ്പോൾ കൈചുവന്നതായി അങ്കണവാടി അധികൃതർ പറഞ്ഞു.

വെള്ളത്തിൽ തിളക്കുമ്പോൾ ശർക്കരയുടെ ഉള്ളിൽ നിന്നു പ്രത്യേക ദ്രാവകം വരുന്നുണ്ട്. അങ്കണവാടി ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് ഐസിഡിഎസ് സൂപ്പർവൈസറും ഫുഡ് ഇൻസെപകടറും സ്ഥലത്തെത്തി വിശദപരിശോധനയ്ക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചു. 


അങ്കണവാടികളിൽ സപ്ലൈകോയിൽ നിന്ന് എത്തിച്ച ശർക്കര ഉപയോഗിക്കേണ്ടെന്നു സൂപ്പർവൈസർ മുഴുവൻ അങ്കണവാടികൾക്കും നിർദേശം നൽകി. 

സപ്ലൈകോ വഴി ഗുണം കുറഞ്ഞ ഭക്ഷണ സാധനങ്ങളാണു വിതരണം ചെയ്യുന്നതെന്നു രക്ഷിതാക്കൾ ആരോപിച്ചു.


No comments:

Post a Comment

Post Bottom Ad

Nature