കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ഹോംഷോപ്പിംഗ് കമ്ബനിയായ നാപ്റ്റോളിന്റെ പേരിലാണ് വന്‍തട്ടിപ്പ് നടക്കുന്നത്. കോഴിക്കോട് ചെലപ്രം സ്വദേശിയായ ബിസിനസുകാരന് ടി.പി. ഹനീഫയില്‍ നിന്നാണ് ലക്ഷങ്ങള്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ..
ഫോണ്‍വഴി ബാങ്ക് അക്കൗണ്ട് നമ്ബറും മറ്റുവിവരങ്ങളും ആവശ്യപ്പെട്ടതോടെയാണ് ഹനീഫയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്ന് വ്യക്തമാവുകയായിരുന്നു. നാപ്റ്റോളിന്റെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് ഹനീഫയെ ആദ്യം ഫോണ്‍ വഴി ബന്ധപ്പെട്ടത്.
നാപ്റ്റോളിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് ഇവര്അറിയിച്ചു. മലയാളത്തിലായിരുന്നു സംഭാഷണം. തുടര്‍ന്ന് വിശ്വാസ്യതയ്ക്കായി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് നാപ്പ്റ്റോളിന്റെ ലെറ്റര്‍ ഹെഡില്‍ ഇ-മെയില്‍ വഴിയും അയച്ചു.
കാര്‍ ലഭിക്കുന്നതിനു മുന്നോടിയായി ട്രാന്സാക്ഷന് ചാര്‍ജ്ജും രജിസ്ട്രേഷന് ചാര്‍ജ്ജും എന്‍ഒസി പേപ്പറിനുമായി നിശ്ചിത തുക നല്കണമെന്നാണറിയിച്ചത്. എന്നാല്‍ ഈ തുക എത്രയാണെന്ന് വിശദമാക്കിയിരുന്നില്ല.
പണമടച്ചതിനു ശേഷം മുന്നു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ ലഭിക്കുമെന്നും അറിയിച്ചിരുന്നു. കമ്ബനിയുടെ ഔദ്യോഗിക അറിയിപ്പാണെന്ന് വരുത്തി തീര്‍ക്കാന്‍ സംസ്ഥാന ദേശീയ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിരുന്നു.
കാര്‍ ആവശ്യമില്ലാത്തവര്‍ക്ക് പണം നല്‍കാനും കമ്ബനി തയാറാണെന്നും സന്ദേശത്തിലുണ്ട്. കാര്‍ താത്പര്യമില്ലാത്തവര്‍ പണം സ്വീകരിക്കുമെന്നും ഇതുവഴി തട്ടിപ്പ് നടത്തുകയുമായിരുന്നു ലക്ഷ്യം. കാറിനു പകരം 25 ലക്ഷം രൂപയേ പണമായി നല്‍കൂവെന്നും അറിയിപ്പിലുണ്ട്. ഇത്തരത്തില്‍ പണം ആവശ്യമായവര്‍ പ്രത്യേക നിബന്ധനങ്ങളും പാലിക്കണം.
ചെക്ക് , ഇടപാട്, തുടങ്ങി ആവശ്യങ്ങള്‍ക്കായി നാലു ശതമാനം കമ്ബനി ഈടാക്കുമെന്നാണറിയിപ്പ്. ഇതില്‍ ലഭിക്കുന്ന തുകയുടെ ഒരു ശതമാനമായ 25,000 രൂപ ആദ്യം കമ്ബനിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു ശതമാനം പണം കൈപ്പറ്റിയശേഷം നല്കിയാല് മതിയെന്നുമാണറിയിച്ചത്.
ഹനീഫയെ ഫോണില്‍ ബന്ധപ്പെട്ടത് കൊല്‍ക്കത്തയില്‍ നിന്ന് സംഘടിപ്പിച്ച വോഡഫോണ്‍ സിംകാര്‍ഡ് ഉപയോഗിച്ചാണെന്ന് കോഴിക്കോട് സൈബര്‍ സെല്‍ സ്ഥിരീകരിച്ചു. ലറ്റര്‍ഹെഡ് വ്യാജമാണെന്ന് നാപ്റ്റോള്‍ കന്പനി ഹനീഫയുടെ സുഹൃത്തിനെ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. കൃത്യത ഉറപ്പാക്കാന്‍ ലെറ്റര്‍ഹെഡ് നാപ്റ്റോളിന്റെ ഇ-മെയിലിലേക്ക് അയച്ചുകൊടുത്തിരുന്നു.
ഇത്തരത്തില്‍ നിരവധി കോള്‍ സെന്ററുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണെന്ന് സൈബര്‍സെല്‍ മുന്നറിയിപ്പ് നല്കുന്നു. തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം കോള്‍ സെന്ററുകളില്‍ ഉപയോഗിക്കുന്നത് മരിച്ചവരുടെ പേരിലും മറ്റും തരപ്പെടുത്തിയ സിം കാര്‍ഡുകളാണ്. ഒരിക്കല്‍ ഉപയോഗിച്ച നമ്ബര്‍ ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. കൃത്യമായ സ്ഥലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാതെയാണ് തട്ടിപ്പ്. സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതലായും ഇരകളാവുന്നതെന്ന് പോലീസ് പറയുന്നു.
25 ലക്ഷം പണമായി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പലരും തട്ടിപ്പുകാര്‍ പറയുന്ന രീതിയില്‍ ഒരു ശതമാനം പണം അയയ്ക്കാന്‍ തയാറാവും. ഇതിനു ശേഷമാണ് തട്ടിപ്പ് നടന്നതായുള്ള വിവരം അറിയുന്നത്. സമാനമായ രീതിയില്‍ ഒരു ദിവസം തന്നെ നിരവധി പേരെ ബന്ധപ്പെടുന്നുണ്ടെന്നും പലരും തട്ടിപ്പിനിരയാവുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഹനീഫയെ വിളിച്ചത് നോയ്ഡയില് നിന്നാണെന്നും സൈബര്‍സെല്‍ കണ്ടെത്തി. ഓരോ സംസ്ഥാനത്തുള്ളവരെയും തട്ടിപ്പിനു വിധേയമാക്കാന്‍ അതത് ഭാഷകള്‍ അറിയുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കയാണെന്നും സൈബര്‍സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.