Trending

ഗ​താ​ഗ​ത കു​രു​ക്ക് മു​ന്‍​കൂ​ട്ടി അ​റി​യാ​ന്‍ ആ​പ് പുറത്തിറക്കി

കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ഇ​നി വി​ര​ല്‍ തു​മ്പില്‍ . ഗ​താ​ഗ​ത​ക്കു​രു​ക്ക്, ഡൈ​വ​ര്‍​ഷ​ന്‍​സ്, മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി എ​ല്ലാം ത​ത്സ​മ​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 'Qkopy' എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ്. 

നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക . മ​റ്റു ജി​ല്ല​ക​ളി​ലും ഉ​ട​ന്‍ ഈ ​സൗ​ക​ര്യം വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ ക്യു​കോ​പ്പി ആ​പ്പ് വ​ഴി സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും വി​ജ​യി​ച്ചി​രു​ന്നി​ല്ല.തു​ട​ര്‍​ന്നാ​ണ് ന​വീ​ക​രി​ച്ച ക്യു​കോ​പ്പി സം​വി​ധാ​ന​വു​മാ​യി പോ​ലീ​സെ​ത്തി​യ​ത്. 

സി​റ്റി പോ​ലീ​സ് ട്രാ​ഫി​ക് പോ​ലീ​സ് അ​ല​ര്‍​ട്ട് ന​മ്ബ​ര്‍ സേ​വ് ചെ​യ്ത​ശേ​ഷം പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നോ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നോ ക്യൂ​കോ​പ്പി മൊ​ബൈ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണം.


 ഈ ​ആ​പ്പി​ലൂ​ടെ മൊ​ബൈ​ലി​ലേ​ക്ക് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് , വ​ഴി തി​രി​ച്ചു​വി​ട​ലു​ക​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭി​ക്കും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി അ​റി​യാ​നും അ​ത​നു​സ​രി​ച്ച്‌ യാ​ത്ര​ക​ള്‍ ക്ര​മ​പ്പെ​ടു​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​ണ്.

ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നും , ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ , ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ള്‍ എ​ന്നി​വ അ​റി​യി​ക്കാ​നു​മു​ള്ള ചാ​റ്റ് സം​വി​ധാ​ന​വും ഇ​തി​ലൂ​ടെ പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​പ​ക​ട​ര​ഹി​ത​മാ​യ യാ​ത്ര​ക​ള്‍​ക്കാ​യു​ള്ള സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ളും, ബോ​ധ​വ​ത്കര​ണ സ​ന്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​കും.

ഫോ​ണ്‍ :
 

തി​രു​വ​ന​ന്ത​പു​രം: +91 94979 02341,
കോ​ഴി​ക്കോ​ട്: +91 94979 75656 .
Previous Post Next Post
3/TECH/col-right