Trending

കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിന് കാരണം ഇതാണ്

ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എല്.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. യു.ഡി.എഫ് സ്ഥാനാര്ത്ഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി സൃഷ്ടിച്ചും മറ്റും പ്രചാരണം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കാരാട്ട് റസാഖിനെ അയോഗ്യനാക്കിയത്.


എം.എ റസാഖ് ചളിക്കോട് വാര്ഡില് മെമ്പറായിരുന്ന സമയത്ത് മുഹമ്മദ് എന്ന ഉപഭോക്താവിന് വീടുനിര്മാണത്തിനായി ധനസഹായം കൊടുത്തതുമായി ബന്ധപ്പെട്ട് തുകയില് തിരിമറി നടന്നതായി ഒരു പരാതി വരികയും കേസന്വേഷണം നടക്കുകയും ചെയ്തിരുന്നു. അതില് എം.എ റസാഖിന് ബന്ധമില്ലെന്ന് തെളിയുകയും പഞ്ചായത്തിലെ മറ്റൊരാളുടെ പേരിലാവുകയും ചെയ്തു. ഈ സമയത്ത് തനിക്ക് പണം ലഭിച്ചെന്ന് കാണിച്ച് കേസ് പരാതിക്കാരന് പിന്വലിക്കുകയും ചെയ്തു.


ഈ സംഭവത്തെ വര്ഷങ്ങള്ക്ക് ശേഷം കാരാട്ട് റസാഖ് പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണവേളയില് എം.എ റസാഖിനെതിരെ പ്രയോഗിക്കുകയായിരുന്നു. ഇലക്ഷന് പ്രചാരണത്തിനിടെ കാരാട്ട് റസാഖ് മേല്പറഞ്ഞ പരാതിക്കാരനെ ഉപയോഗിച്ച് എം.എ റസാഖ് അഴിമതിക്കാരനാണെന്നും ധനസഹായം ലഭിച്ച പണം തട്ടിയെടുത്തെന്നും പറഞ്ഞ് വീഡിയോ നിര്മിക്കുകയും ചെയ്തു. 


മണ്ഡലത്തിലെ എളേറ്റില് വട്ടോളിയില് കാരാട്ട് റസാഖ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വീഡിയോ പ്രദര്ശിപ്പിച്ചത്. ഈ വീഡിയോ തെളിവായി നല്കിയാണ് മണ്ഡലത്തിലെ വോട്ടര്മാരായ കെ.പി മുഹമ്മദും ഒ.കെ മുഹമ്മദ് കുഞ്ഞിയും പരാതി നല്കിയത്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എല്.ഡി.എഫ് സ്വതന്ത്രന് കാരാട്ട് റസാഖിനെതിരെ എം.എ. റസാഖ് മാസ്റ്റര് പരാതി നല്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യം ബോധിപ്പിച്ച് ഹൈക്കോടതിയില് യു.ഡി.എഫ് ഹരജി സമര്പ്പിച്ചു. 


ഇത് റദ്ദാക്കണമെന്നും വിചാരണ തടയണമെന്നും ആവശ്യപ്പെട്ട് കാരാട്ട് റസാഖ് സുപ്രിം കോടതിയെ സമീപിച്ച് നേരത്തെ സ്റ്റേ നേടുകയായിരുന്നു. 

ഇതിനെതിരെ എം.എ. റസാഖ് മസ്റ്റര് നല്കിയ ഹരജിയില് സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതിയില് വിചാരണ തുടങ്ങാന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

Previous Post Next Post
3/TECH/col-right