Trending

ജൂനിയർ ഷൂട്ടിങ് ബോൾ :എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ചക്കാലക്കൽ എച്ച്.എസ്.എസും ജേതാക്കൾ

എളേറ്റിൽ :ജില്ലാ ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസും ജേതാക്കളായി.  


ആൺകുട്ടികളിൽ പുതപ്പാടി സ്പോർട്സ് അക്കാദമിയും പെൺകുട്ടികളിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും രണ്ടാം സ്ഥാനം നേടി. ചക്കാലക്കൽ എച്ച്.എസ്.എസും ജി.എച്ച്.എസ്.എസ് കോക്കല്ലൂരും ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം നേടി. 

കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.ടി. അബ്ദുൽ അസീസ്, പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ്, സി.ടി. ഇല്യാസ് എന്നിവർ സംസാരിച്ചു.


Previous Post Next Post
3/TECH/col-right