Trending

വാർത്തകൾ ഒറ്റ നോട്ടത്തിൽ

യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം

കേന്ദ്ര യുവജനകാര്യ മന്ത്രാലയം ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം. ജില്ലാതല യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുക്കുന്നതിനുള്ള  പ്രാഥമിക സ്‌ക്രീനിംഗ് ജനുവരി 19ന് ഗവ. ആര്‍ട്സ് കോളേജില്‍ നടക്കും. വയസ്സ് തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖയുമായി രാവിലെ 10നും വൈകിട്ട് 5നും ഇടയില്‍ സ്‌ക്രീനിംഗ് ടെസ്റ്റില്‍ ജില്ലയിലുള്ളവര്‍ക്കു പങ്കെടുക്കാം .2018 ജൂണ്‍ 30 ന് 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് ജനുവരി 24 നു ഗവ. ആര്‍ട്സ് കോളേജില്‍ നടക്കുന്ന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാം. മികച്ച മൂന്ന് പ്രാസംഗികരെ സംസ്ഥാനതല യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കും. 

സംസ്ഥാനത്തു നിന്നും മൂന്ന് പേര്‍ക്ക് ഫെബ്രുവരിയില്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സ്‌ക്രീനിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. ആര്‍ട്സ് കോളേജിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. ആംആദ്മി ബീമ യോജന സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തീയ്യതി നീട്ടി
മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്കുള്ള ആംആദ്മി ബീമ യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 20 വരെ നീട്ടി. 


അപേക്ഷ ഫോറം ഫിഷറീസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. മത്സ്യതൊഴിലാളി പാസ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, രക്ഷിതാവിന്റെയും വിദ്യാര്‍ത്ഥിയുടേയും ആധാര്‍ കാര്‍ഡ് എന്നിവയുടേയും കോപ്പികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം സഹിതം ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.

 


കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. 


അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2325101, 2325102, tthps://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്യാം. 

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: wwws.rc.kerala.gov.in/wwws.rccc.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. ഫോണ്‍: 9037708020.

 


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി ഗവ. ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി എ/ ബി ബി എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അല്ലെങ്കില്‍ ഇക്കണോമിക്സ്/ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ ഡിപ്ലോമയും ഡി ജി ഇ ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 18 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0495 2254070.

 ദര്‍ഘാസ് ക്ഷണിച്ചു
നന്മണ്ട ഗ്രാമപഞ്ചായത്തിലെ പറമ്പിച്ചേരി കോളനിയില്‍ കുഴല്‍ക്കിണറില്‍ ഇലക്ട്രിക് മോട്ടോര്‍ സ്ഥാപിക്കല്‍, പമ്പ് ഹൗസ് നിര്‍മ്മാണം, വൈദ്യൂതീകരണം ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ നടപ്പിലാക്കല്‍, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാലത്ത്, പുളിക്കൂല്‍ത്താഴം, മുതുവാട്  എന്നീ അംഗനവാടികളില്‍ നിലവിലുളള കുഴല്‍ക്കിണര്‍ ഉപയോഗിച്ച് മിനി കുടിവെളള പദ്ധതി നടപ്പിലാക്കുന്നതിന് ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നോത്ത്, എടക്കണ്ടി മീത്തല്‍ എന്നീ അംഗനവാടികളിലെ കുഴല്‍കിണറുകളില്‍ ഹാന്‍ഡ് പമ്പ് ഘടിപ്പിക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ 14 ന് ഒരു മണിവരെ ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0494 2370016.

 


മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണം: അപേക്ഷ ക്ഷണിച്ചു 
ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജി പി എസ്, ലൈഫ്ബോയ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

പരമ്പരാഗത ബോട്ടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍ ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 19 നകം അതാത് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0495 2383780.

 


ആരാധനാലയങ്ങളിലെ ഭക്ഷ്യ വിതരണം: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണം
ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വിതരണവും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഏലിയാമ്മ നിര്‍ദേശിച്ചു. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസനന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. 


ലൈസന്‍സ് നേടാതെയുള്ള ഭക്ഷ്യ നിര്‍മാണവും വില്‍പ്പനയും ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരരം സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
 

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ നേടുന്നതിനായി സ്ഥാപനത്തിന്റെ ഭക്ഷ്യ നിര്‍മാണ, വിപണന, വിതരണ ചുമതലയുള്ളയാളുടെ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പ്പറേഷന്‍ ലൈസന്‍സ് എന്നിവ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 100 രൂപയാണ് ഫീസ്. ഫോണ്‍ : 8943346191.

Previous Post Next Post
3/TECH/col-right