Trending

എം.ജെ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍:പുതിയബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

എളേറ്റില്‍: എം.ജെ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ സ്ഥാപക മാനേജര്‍ പി പി അബ്ദു റഹിമാന്‍ മാസ്റ്ററുടെ നാമധേയത്തില്‍ നിര്‍മ്മിച്ച പുതിയ ഹയര്‍ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (17-01-2019) മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. 

20,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ബ്ലോക്കില്‍ 12 ഹൈടെക് ക്ലാസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, വിപുലമായ വായനാമുറി, ഓഫീസ്, പ്രിന്‍സിപ്പല്‍ കാബിന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററിയില്‍ അഞ്ച് ബാച്ചുകളിലായി 600 വിദ്യത്ഥികളും, ഹൈസ്‌കൂളില്‍ 3000 വിദ്യസ്ഥികളും പഠിക്കുന്നുണ്ട്. 



രാവിലെ പത്ത് മണിക്ക് നടക്കുന്ന പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടക്കും. 



എം എല്‍ എമാരായ കാരാട്ട് റസാഖ്, പി ടി എ റഹീം, എം കെ രാഘവന്‍ എം പി, എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍, കോഴിക്കോട് ആര്‍ ഡി ഡി ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാത്ഥി സംഗമം, കലാപരിപാടി എന്നിവയും നടക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.



സ്‌കൂള്‍ മാനേജര്‍ പി പി ഹബീബ് റഹ്മാന്‍, ട്രസ്റ്റ് ചെയര്‍മാന്‍ സി പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം മുഹമ്മദലി, പ്രധാന അധ്യാപകന്‍ തോമസ് മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ എ കെ കൗസര്‍, മീഡിയ കണ്‍വീനര്‍ മുജീബ് ചളിക്കോട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


......................
.....................
നാളെയാണു നമ്മുടെ പരിപാടി

മറന്നിട്ടില്ലല്ലോ

2019 ജനുവരി 17 വ്യാഴം

എം ജെ ഹയർ സെക്കണ്ടറി സ്കൂൾ
പുതിയ ബിൽഡിംഗ്‌ ഉൽഘാടനവും പി പി മാസ്റ്റർ അനുസ്മരണവും
പൂർവ്വ വിദ്യാർത്ഥി സംഗമവും

10 മണി: പി പി മാസ്റ്റർ അനുസ്മരണം

12 മണി: ഉദ്ഘാടനം

2.30 : പൂർവ്വ വിദ്യാർത്ഥി സംഗമം

നിങ്ങളെ ക്ഷണിക്കുന്നു
വരാതിരിക്കരുത്‌....
Previous Post Next Post
3/TECH/col-right