Trending

അന്തിമ വോട്ടർപട്ടിക: തിയതി നീട്ടി.

കേരളത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള തിയതി ഇലക്ഷൻ കമ്മീഷൻ നീട്ടി. 15ന് പ്രസിദ്ധീകരിക്കാനാണ്  നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും 30 വരെയാണ് തിയതി നീട്ടി നൽകുകയായിരുന്നു. 





അന്തിമ വോട്ടർപട്ടിക പ്രിന്റ് എടുക്കുന്നതിനുള്ള ഇആർഒ നെറ്റ് സംവിധാനത്തിലെ സാങ്കേതിക തടസത്തെ തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ തിയതി നീട്ടി നൽകിയത്.

അന്തിമ പട്ടിക പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി അനുമതിക്കായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രിന്റിംഗിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം പരിശോധിക്കുമ്പോഴാണ് സാങ്കേതിക തടസം ശ്രദ്ധയിൽപെട്ടത്. 



തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നേരിട്ട് ഡൽഹിയിലെത്തി ഇലക്ഷൻ കമ്മീഷനെ വിവരം ധരിപ്പിക്കുകയും സാങ്കേതിക പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അറിയിച്ചു. സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പുതിയതായി ആറു ലക്ഷം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.
Previous Post Next Post
3/TECH/col-right