Trending

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോടഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോടഞ്ചേരി നിരന്നപാറ കല്ലൂപ്പറമ്പില്‍ ജിജിയുടെ ഭാര്യ ജിഷ(40)ആണ് മരിച്ചത്.


കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടില്‍ വെച്ച് പൊപൊള്ളലേറ്റ നിലയില്‍ ജിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പിടിച്ചുവെന്നാണ് ജിഷ ആശുപത്രിയില്‍ വെച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്.

ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച വീട്ടിലെതതിച്ച് സംസ്‌കരിക്കും. 
Previous Post Next Post
3/TECH/col-right