Trending

പച്ചക്കറികൃഷിയിൽ നൂറുമേനി വിളവെടുത്ത് കാരുണ്യതീരം കുരുന്നുകൾ.

പൂനൂർ: പഠനമികവിനോടൊപ്പം കാർഷിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച് കാരുണ്യതീരം  കുരുന്നുകൾ മാതൃകയായി . പച്ചക്കറി കൃഷിയിലാണ് നൂറുമേനി വിളവെടുപ്പ് നടത്തി കാരുണ്യതീരം കാമ്പസിലെ ഭിന്നശേഷിക്കാരായ കുട്ടികൾ  ശ്രദ്ദേയമായത്.


കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കൃഷിവകുപ്പാണ് കൃഷി ഒരുക്കുന്നതിന്  ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വരുന്നത്.
വിളവെടുപ്പ് കാരുണ്യതീരം സെഗ്മന്റ് ചെയർമാൻ ബാബു കുടുക്കിൽ ഉദ്ഘാടനം ചെയ്തു. 




പ്രിൻസിപ്പൽ ഭവ്യ സി.പി, കാർഷിക ക്ലബ്ബ്  കോർഡിനേറ്റർ ലുംതാസ് , പി.ടി.എ.പ്രതിനിധി ആയിഷ തുടങ്ങിയവർ സംബന്ധിച്ചു.
ചീര, പച്ച പയർ, കക്കരി, വെണ്ട, വെള്ളരി, ഇളവൻ, മത്തൻ തുടങ്ങിയവയാണ് കുട്ടികൾ കൃഷി ചെയ്തത്.
Previous Post Next Post
3/TECH/col-right