ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 4 January 2019

ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം

പമ്പ: ശ്രീലങ്കൻ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു.  

ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 

നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.

പൊലീസ് തന്നെ നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ശശികലയും കഴിഞ്ഞ ദിവസം പമ്പയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

💢💢💢💢💢

ശശികല ദര്‍ശനം നടത്തിയില്ല; പൊലീസ് മടക്കി അയച്ചെന്ന് പരാതി

എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു.

 വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭർത്താവും മകനും ദർശനം നടത്തി.


Source:asianetnews  
 

No comments:

Post a Comment

Post Bottom Ad

Nature