Trending

മരണം:ശൈഖുനാ വടുതല വി.എം മൂസ മുസ്‌ലിയാർ

മരണം 
02-01-2019

തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്‍റ് വി.എം മൂസ മൗലവി (87) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മജിലിസുല്‍ അബ്റാർ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാനും, വാഴക്കുളം ജാമിഅ ഹസനിയ സ്ഥാപകരില്‍ പ്രമുഖനുമാണ്. 
 

4 മണിവരെ സ്വവസതിയിലും ശേഷം റഹ്മാനിയ അറബിക് കോളജിലും പൊതുദര്‍ശനത്തിന് വെക്കും. മയ്യിത്ത് ഖബറടക്കം ഇന്ന് രാത്രി 8 മണിയ്ക്ക് മജിലിസുല്‍ അബ്റാർ റഹ്മാനിയ അറബിക് കോളജ് അങ്കണത്തില്‍ നടക്കും. 

ഭാര്യ പരേതയായ ഫാത്തിമ, സുബൈദ. മക്കള്‍ വി.എം മുഹമ്മദ് മൗലവി, ശിഹാബുദ്ദീന്‍, അനസ്, തക്കിയുദ്ദീന്‍ മൗലവി, മുബാറക്ക്, പരേതയായ സൈനബ, ആയിഷ, ഹസീന. മരുമക്കള്‍: വി.എം മുഹമ്മദ് മൗലവി, ഹാഷിം ആലപ്പുഴ,അബ്ദുള്‍ റഷീദ്, ജസ്ന, നജീബ, ബുഷറ.



Previous Post Next Post
3/TECH/col-right