ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 2 January 2019

ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി  നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. 

ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ  ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു.പ്രതിഷേധ പരിപാടികളും  ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

No comments:

Post a Comment

Post Bottom Ad

Nature