Trending

പുതുവത്സരം:ചുരത്തിൽ നിയന്ത്രണം

താമരശ്ശേരി:പുതുവത്സരാ ഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


രാത്രിയിൽ ചുരത്തിൽ സന്ദർശ കരെ അനുവദിക്കില്ല. മദ്യാപാനം, മദ്യപിച്ച് വാഹനം ഓടിക്കുക, ഗതാഗത തടസ്സം ഉണ്ടാക്കുക എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് പട്രോളിങ് ശക്തമാക്കി. 

രാത്രി 9 മണിയോടെ കടകൾ അടയ്ക്കണമെന്ന് പൊലീസ് കച്ചവടക്കാ രോട് ആവശ്യപ്പെട്ടു. 

ചുരത്തിൽ മാലിന്യം തളളുന്നവരെ നിരീക്ഷണ ക്യാമറകളും പിടികൂടും.

💢💢💢💢💢💢💢

പുതുവത്സരാഘോഷം സമാധാനപൂര്‍ണ്ണമാക്കാന്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 


പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും പോലീസ് നല്കും.  നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങള്‍ക്ക് ഭംഗം വരാത്തവിധത്തില്‍ പോലീസിനെ വിന്യസിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ആഘോഷ സ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 


ആഘോഷങ്ങള്‍ തടസ്സം കൂടാതെ നടക്കുന്നതിനും സമാധാനപൂര്‍ണമാക്കുന്നതിനുമുള്ള പോലീസിന്റെ നടപടികളോട് സഹകരിക്കണമെന്നും  സമാധാനഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും പൊതുജനങ്ങളോടും സംഘാടകരോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. 

മദ്യപിച്ച് വാഹനമോടിക്കുന്നതുള്‍പ്പെടെ എല്ലാ നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി  സ്വീകരിക്കാന്‍  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ക്രമംവിട്ടുള്ള നടപടികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ആഘോഷങ്ങളും പാര്‍ട്ടികളും സംഘടിപ്പിക്കുന്നവരും ഹോട്ടല്‍ അധികൃതരും കഴിയുന്നതുംവേഗം പോലീസിനെ അറിയിക്കണം.
 


പുതുവത്സര ആഘോഷവേളയില്‍ റോഡപകടങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 

എല്ലാ കേരളീയര്‍ക്കും സംസ്ഥാന പോലീസ് മേധാവി പുതുവത്സരാശംസകള്‍  നേര്‍ന്നു.

ഡെപ്യൂട്ടി ഡയറക്ടർ
പോലീസ് ഇൻഫർമേഷൻ സെൻ്റർ



Previous Post Next Post
3/TECH/col-right