പാവണ്ടൂർ HSS NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 December 2018

പാവണ്ടൂർ HSS NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ജമീല നടുവല്ലൂർ AUP സ്കൂളിൽ ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീമതി മാധുരി, ശ്രീമതി ദസിത, ശ്രീ ജയരാജ് .ടി എന്നിവർ സന്നിഹിതരായിരുന്നു. 


സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഒ.കെ കൃഷ്ണദാസ് സ്വാഗതവും വളണ്ടിയർ ലീഡർ കുമാരി അഭിരാമിദാസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ ശ്രീ.അഭിലാഷ് എൻ പി ക്യാമ്പ് വിശദീകരണം നടത്തി.


ക്യാമ്പിനോടനുബന്ധിച്ച് ഇയ്യക്കുഴി റോഡ് ശുചീകരണം, നീർച്ചാൽ സംരക്ഷണം, അടുക്കള തോട്ട നിർമാണം, തീർത്ഥങ്കര തോട് ശുചീകരണം, പരിശീലന ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, നാടകക്കളരി, നാടൻപാട്ടുകളരി എന്നിവ നടത്തി.

No comments:

Post a Comment

Post Bottom Ad

Nature