ജൈവകൃഷി ജില്ലാതല അവാര്‍ഡ് പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂളിന് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 December 2018

ജൈവകൃഷി ജില്ലാതല അവാര്‍ഡ് പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂളിന്

കൊടുവള്ളി:കേരള ജൈവകര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജൈവ ഹരിതവിദ്യാലങ്ങളെ അദരിച്ചു.കോഴിക്കോട് ജില്ലയിലെ  സ്കൂളുകളില്‍  മികച്ചരീതിയില്‍ ജൈവകൃഷിരീതി നടപ്പിലാക്കുകയും കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും  എത്തിക്കുകയും ചെയ്ത മൂന്ന് സ്ക്കൂളുകള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

വടകരയില്‍ നടന്ന കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തില്‍ ഒര്‍ഗാനിക് ഫാമിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്   സുജാത ഗോയല്‍ ഗുണ്ടല്‍പേട്ട  അവാര്‍ഡ് പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി. സ്കൂൾ പി.ടി.എ. വൈസ് പ്രസിഡണ്ട് അഷ്‌റഫ് പന്നൂരിന് സമ്മാനിച്ചു.


സമ്മേളനം സി കെ നാണു MLA ഉദ്ഘാടനം ചെയ്തു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വി കവിത അദ്ധ്യക്ഷത വഹിച്ചു.


വിവിധ സെഷനുകളിലായി  കൃഷി അനുഭവങ്ങള്‍ ,ജൈവകൃഷി പുരസ്കാരങ്ങള്‍,സെമിനാര്‍ ,പ്രദര്‍ശനം ,കലാപരിപാടികള്‍ എന്നിവ നടന്നു.

No comments:

Post a Comment

Post Bottom Ad

Nature