ജൈവകൃഷി ജില്ലാതല അവാര്‍ഡിന് പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂള്‍ അര്‍ഹത നേടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 December 2018

ജൈവകൃഷി ജില്ലാതല അവാര്‍ഡിന് പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂള്‍ അര്‍ഹത നേടി

കൊടുവള്ളി:കേരള ജൈവകര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജൈവ ഹരിത വിദ്യാലങ്ങളെ  ആദരിക്കുന്നു.
 

കൊടുവള്ളി CH ഗവണ്‍മെന്‍റ് കോളേജിലെNSS വിദ്യാത്ഥികള്‍  പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍


കോഴിക്കോട് ജില്ലയില്‍  മികച്ചരീതിയില്‍ സ്കൂളുകളില്‍ ജൈവകൃഷിരീതി നടപ്പിലാക്കുകയും കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും  എത്തിക്കുകയും ചെയ്ത മൂന്ന് സ്ക്കൂളുകള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.  ജൈവ കര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ്  വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ച് ജേതാക്കളെ പ്രഖ്യാപിച്ചത്.

ജില്ലയിലെ മികച്ച മൂന്ന് സ്കൂളുകളില്‍ ഉള്‍പ്പെടാന്‍ പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി  ക്ക് കഴിഞ്ഞു എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം എടുത്ത് പറയാവുന്ന വലിയ നേട്ടമാണ്.കേരള സര്‍ക്കാറിന്‍റെ ഹരിതകേരളം പദ്ധതിയും  കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്‍റെ ഗ്രീന്‍ ക്ളീന്‍ കിഴക്കോത്തും നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ്   പി. ടി. എ .വൈസ്പ്രസിഡന്‍റും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മികച്ച യുവ കര്‍ഷകനുമായ വി. പി. അഷ്റഫിന്‍റെ നേതൃത്വത്തില്‍  സ്കൂളിനെ ഹരിത കലാലയമാക്കിയത് . 

 ``നല്ല വായു നല്ലപഠനം''   എന്ന ലക്ഷ്യത്തില്‍ സ്ക്കൂള്‍ മുറ്റത്ത്  നൂറോളം ഗ്രോ ബാഗുകള്‍ക്ക് പുറമെ തൊട്ടടുത്ത പറമ്പിലും ജൈവപച്ചക്കറികൃഷി  ചെയ്തിട്ടുണ്ട് .സ്കൂള്‍മുറ്റത്ത് പാഷന്‍ ഫ്രൂട്ട്കൊണ്ടും, കോവക്കതോട്ടംകൊണ്ടും  ഹരിതപന്തലൊരുക്കിയിട്ടുണ്ട്.ഗേറ്റില്‍ തന്നെ സ്കൂളിലേക്ക്  വരവേല്‍ക്കുന്നത് കായ്ച്ച്നില്‍ക്കുന്ന  സ്ട്രോബറിചെടികളാണ്. ഫലം ലഭിക്കുന്ന പാഷന്‍ ഫ്രൂട്ട്കൊണ്ട്  കുട്ടികള്‍ക്ക് വെള്ളവും പച്ചക്കറികള്‍ കൊണ്ട് തോരനും കറികളും ഉണ്ടാക്കുന്നു.


ഇതിനൊക്കെ പുറമെ കുട്ടികളിലും രക്ഷിതാക്കളിലും ജൈവകാര്‍ഷിക രീതികള്‍ പഠിപ്പിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും തൈകളും വിത്തുകളും  വിതരണം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഹരിത വിദ്യാലയം എന്ന പേര് അർഥപൂർണമാക്കി സംസ്ഥാനത്ത് തന്നെ മാതൃക ആവുകയാണ് പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂള്‍.

പാഠ്യ പാഠ്യേതര രംഗങ്ങളിലും  വിദ്യാഭ്യാസ പകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും കൊടുവള്ളി സബ് ജില്ലയില്‍ ഒന്നാമതാണ് പന്നൂര്‍ വെസ്റ്റ്  എ എം എല്‍പി സ്കൂള്‍.1927 ല്‍ ചെറിയമോന്‍ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത് .നൂറ് കണക്കിന് പ്രതിഭകളെ വളര്‍ത്തിയെടുത്ത ഈ വിദ്യാലയം  പന്നൂരിന്‍റെ സാസ്ക്കാരിക പൈതൃകം വിളിച്ചോതുന്നതാണ്.

10 വര്‍ഷം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവി അലങ്കരിച്ച ശ്രീമതി റുഖിയ്യ ടീച്ചറുടെയും,  മറ്റ് അദ്ധ്യാപകരുടേയും  പി ടി എ യുടേയും മേനേജ്മെന്‍റിന്‍റേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് സ്കൂളിനെ ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നത് .. 

2018 ഡിസംബര്‍ 29, 30 തിയ്യതികളില്‍വടകര മടപ്പള്ളിയില്‍ നടക്കുന്ന കേരള ജൈവ കര്‍ഷക സമിതി യുടെ സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പരിപാടി  സി.കെ. നാണു MLA ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വി കവിത അദ്ധ്യക്ഷത വഹിക്കും.  വിവിധ സെഷനുകളിലായി  കൃഷി അനുഭവങ്ങള്‍ ,ജൈവകൃഷി പുരസ്കാരങ്ങള്‍,സെമിനാര്‍ ,പ്രദര്‍ശനം ,കലാപരിപാടികള്‍ എന്നിവനടക്കും.


No comments:

Post a Comment

Post Bottom Ad

Nature