വാർത്തകൾ ഒറ്റ നോട്ടത്തിൽ 23-12-2018 - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Sunday, 23 December 2018

വാർത്തകൾ ഒറ്റ നോട്ടത്തിൽ 23-12-2018


കേരളീയം

🅾 പ്രായോഗികത നോക്കി പുറത്ത് സഹകരിച്ച്‌ നില്‍ക്കുന്ന കക്ഷികളെ ഉള്‍പ്പെടുത്തും; പ്രതീക്ഷയോടെ വീരേന്ദ്രകുമാറും ഫ്രാന്‍സിസ് ജോര്‍ജും ബാലകൃഷ്ണ പിള്ളയും പിന്നെ ഐഎന്‍എല്ലും; ഇടതു മുന്നണി വിപൂലീകരണത്തിന് സിപിഎം തയ്യാര്‍; തീരുമാനം 26ന്


🅾 പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനു പണം സ്വരൂപിക്കാന്‍ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തില്‍ മാത്രം ജി എസ് ടിയില്‍ അധിക സെസും ഉള്‍പ്പെടുത്തിയേക്കും; അടുത്ത യോഗം നിര്‍ണ്ണായകം


🅾 കണ്ടക്ടര്‍ ഇല്ലാതിരുന്നതിനാല്‍ രണ്ട് ദിവസം വെട്ടിക്കുറച്ചത് 1000 സര്‍വ്വീസുകള്‍; എന്നിട്ടും വെള്ളിയാഴ്ച കിട്ടിയത് 7.70 ലക്ഷം കളക്ഷന്‍; ശനിയാഴ്ച കിട്ടിയത് 7.67 കോടിയും; ആനവണ്ടിയെ മുടിക്കുന്നത് റൂട്ട് നിശ്ചയിക്കുന്നതിലെ അശാസ്ത്രിയത തന്നെ; ജീവനക്കാര്‍ കുറഞ്ഞാലും കളക്ഷനെ ബാധിക്കില്ലെന്ന്  തെളിയുമ്പോൾ ഉയരുന്നത് അടിയന്തര പുനഃക്രമീകരണങ്ങളുടെ ആവശ്യകത; കഷ്ടകാലം കെ എസ് ആര്‍ ടി സിയെ പഠിപ്പിക്കുന്നത്


🅾 ഇടുക്കിയില്‍ ഒരു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ റിട്ട. എസ്‌ഐയുടെ മകന്‍.എൻ ആർ സിറ്റി പരപ്പനങ്ങാടി കല്ലോലിക്കൽ ആൽവിൻ കെ വിൻസെന്റ്‌ (20) ,ചെമ്മണ്ണാർ മലയിൽ അഭിരാം എം രവി (18) എന്നിവരാണ്‌ പിടിയിൽ ആയത്‌ . ഇവരോടൊപ്പം ഉണ്ടായിരുന്ന കള്ളിമാലി കോളേക്കുന്നിൽ സോൾജി ഓടി രക്ഷപ്പെട്ടു


🅾 സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവം: സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രമേയം പാസാക്കി ഓര്‍ത്തഡോക്‌സ് സഭ; വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ; സഭാ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രതിഷേധദിനാചരണവും


🅾 പുതുവര്‍ഷം മുതല്‍ ബവ്‌റേജസില്‍ 'പണമിടപാട് ചില്ലറകാര്യമല്ല'; സംസ്ഥാനത്തെ മുഴുവന്‍ ബവ്‌റേജസ് ചില്ലറ വില്‍പനശാലകളിലും ഡിജിറ്റല്‍ പണമിടപാട് നിലവില്‍ വരും; 85 പ്രീമിയം വില്‍പനശാലകളില്‍ പിഒഎസ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 185 സാധാരണ വില്‍പനശാലകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ നീക്കം


🅾 മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ്; പ്രതിദിനം കുറയുന്നത് രണ്ടര ലക്ഷം ലിറ്റര്‍ പാല്‍!. മന്ത്രി രാജുവാണ്‌ കണക്ക്‌ പുറത്ത്‌ വിട്ടത്‌


🅾 പത്തുവയസുകാരിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍.ജാർഖണ്ഡ്‌ സ്വദേശി നോബിൻ മിട്ടാലയെ (22) നാട്ടുകാർ പിടി കൂടി മർദ്ധിച്ച്‌ പോലീസിൽ ഏൽപ്പിച്ചു.. പാലക്കാട്‌ അമ്മക്കൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന രണ്ട്‌ കുട്ടികളിൽ മൂത്ത ആളുടെ ചെരിപ്പ്‌ ചാടി പോയപ്പോൾ അത്‌ എടുക്കാൻ അമ്മയും മൂത്ത കുട്ടിയും പോയ സമയം സ്കൂട്ടറിൽ ഇരിക്കുകയായുരുന്ന ഇളയ കുട്ടിയുടെ ദേഹത്തേക്ക്‌ പുതപ്പ്‌ ഇട്ട്‌ മൂടിയ ശേഷം തട്ടിക്കൊണ്ട്‌ പോകാനാണ്‌ ഇയാൾ ശ്രമിച്ചത്‌. എന്നാൽ അമ്മയുടെ നിലവിളി കേട്ട്‌ ഉടൻ ആളുകൾ എത്തി ഇയാളെ പിടി കൂടുകയായിരുന്നു


🅾 ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എട്ടിന്റെ പണി! വ്യാജ പ്രചാരങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി റിയാസിന്റെ മുന്‍ ഭാര്യ തന്നെ രംഗത്ത്!ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്‌ എന്ന ഓൺലൈൻ മാധ്യമം ആണ്‌ 2015 ൽ നിയമപരമായി പിരിഞ്ഞ ഇവരെ കുറിച്ച്‌ വ്യാജ വാർത്ത നൽകിയത്‌


🅾 കൊല്ലം തൃപ്പനയം ദേവീ ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ   19കാരനായ കീഴ്ശാന്തി തൂങ്ങി മരിച്ചനിലയില്‍.പാലക്കാട്‌ ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19) ആണ്‌ മരിച്ചത്‌.പ്രഭാത പൂജക്കായി ക്ഷേത്രത്തിൽ എത്തിയവർ ആണ്‌ മൃതദേഹം കണ്ടത്‌


🅾 ഇന്ന് രാവിലെ തിരുവനന്തപുരം കരമന നന്തിലത്ത്‌ ജി മാർട്ടിന്‌ സമീപം  ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം.പൂവാർ തുമ്പക്കൽ ലക്ഷം വീട്‌ കോളനിയിൽ അനിതയാണ്‌ മരിച്ചത്‌


🅾  കഴക്കൂട്ടത്ത്‌  യൂത്ത് ലീഗ് - പി‍ഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി; നിരവധിപേര്‍ക്ക് പരിക്ക്.യൂത്ത്‌ ലീഗ്‌ യുവജന യാത്രയുടെ പ്രചാരണ വാഹനവും പി ഡി പി ജാഥയും ഒരുമിച്ച്‌ വന്നതിനെ തുടർന്നാണ്‌ അക്രമം ഉണ്ടായത്‌.പോലീസ്‌ പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു


🅾 കായകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു;ഓച്ചിറ സ്വദേശി രമണൻ (55) ആണ്‌ മരിച്ചത്‌.ഓച്ചിറ സ്വദേശിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരനും പരിക്ക്


🅾 ടോറസ്‌ ടിപ്പറുകളുടെ സർവ്വീസ്‌ സമയക്രമം നിശ്ചയിക്കാൻ കളക്ടർമാർക്ക്‌ നൽകിയ അധികാരം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട്‌ ജനുവരി 30 മുതൽ സംസ്ഥാനത്ത്‌ മുഴുവൻ ടോറസ്‌  ടിപ്പർ ഉടമകളും ജീവനക്കാരും സർവീസ്‌ നിർത്തി വച്ച്‌ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ടിപ്പർ അസോസിയേഷൻ പ്രസിഡണ്ട്‌ എൻ ഡി ജോസഫ്‌, ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ എന്നിവർ അറിയിച്ചു


🅾 ജനശ്രീ മൈക്രൊ ഫിനാൻസ്‌ ലിമിറ്റഡിന്റെ 14 ഡിവിഷണൽ ശാഖകൾ തുടങ്ങിയെന്നും നിയോജകമണ്ഡലങ്ങൾ തോറും ശാഖകൾ തുടങ്ങുമെന്നും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാൻ എം എം ഹസൻ . ഇപ്പോൾ 6 കോടി രൂപ മൂലധനം ഉള്ള ജനശ്രീ മൈക്രൊ ഫിനാൻസിന്റെ മൂലധനം പതിൻമടങ്ങായി വർദ്ധിപ്പിക്കും .ഓഹരി വിൽപനയിലൂടെയും മൂലധനം സമാഹരിക്കും.ജനശ്രീയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 2 ന്‌ കോഴിക്കോട്‌ നടത്തുമെന്നും എം എം ഹസൻ പറഞ്ഞു


🅾 ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മീശപ്പുലിമലയിലേക്ക്‌ സഞ്ചാരികളെ എത്തിക്കാൻ വനം വികസന കോർപറേഷൻ 25 ലക്ഷത്തോളം രൂപ മുടക്കി മിനി ബസും ജീപ്പ്പും വാങ്ങി . നിലവിൽ സ്വകാര്യ ജീപ്പ്പുകളിലാണ്‌ യാത്രക്കാരെ എത്തിക്കുന്നത്‌.


🅾 തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ കാട്ടുപന്നിയെ കുരുക്കിട്ട്‌ പിടിച്ച ശേഷം വെട്ടിക്കൊന്ന കേസിലെ 2 പ്രതികളിൽ ഒരാളെ വനപാലകർ പിടി കൂടി ഞായപ്പള്ളി അമ്പാട്ട്‌ മാത്യു (52) ആണ്‌ പിടിയിൽ ആയത്‌


🅾 കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലാതാക്കാനാണ്‌ കപട ആനപ്രേമം പറഞ്ഞ്‌ ചില സംഘടനകൾ ശ്രമിക്കുന്നതെന്ന് കേരള എലഫന്റ്‌ ഓണേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന വാർഷിക പൊതുയോഗം വ്യക്തമാക്കി.


🅾 അഖില കേരള ധീവരസഭ സംസ്ഥാന സമ്മേളനം 28 ന്‌ കൊച്ചിയിൽ നടക്കും . കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ : ജി പരമേശ്വര ഉൽഘാടനം ചെയ്യും


🅾 എഞ്ചിനീയറിംഗ്‌ പ്രവേശനത്തിന്‌ മിനിമം മാർക്ക്‌ ഒഴിവാക്കുന്ന കാര്യം അടുത്ത മാസം ആദ്യ വാരം ചേരുന്ന പ്രോസ്പെക്ടറസ്‌ പരിഷ്കരണ സമിതി യോഗത്തിൽ തീരുമാനിക്കും . അയൽ സംസ്ഥാനങ്ങളിലേക്ക്‌ വിദ്യാർത്ഥികൾ ഒഴുകുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി


🅾 വസ്ത്ര സ്ഥാപനങ്ങൾ അടക്കമുള്ള തൊഴിലിടങ്ങളിൽ ജീവനക്കാർക്ക്‌ ഇരിപ്പ്‌ ഉറപ്പ്‌ നൽകി നിയമം ഭേദഗതി ചെയ്തെങ്കിലും ജീവമക്കാർ ഇപ്പോഴും നിൽപ്പോട്‌ നിൽപ്പ്‌ തന്നെ ആണെന്ന് ഉദ്യോഗസ്ഥ പരിശോധനയിൽ വ്യക്തമായി.നിലവിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയില്ല. അടുത്ത പരിശോധനയിലും ഇത്‌ തുടർന്നാൽ പ്രോസിക്യൂഷൻ നടപടി ഉണ്ടാകുമെന്ന് ലേബർ ഓഫീസർ വി ബി ബിജു പറഞ്ഞു


🅾 ക്രിസ്തുമസ്‌ അവധിക്കാലം ആയതോടെ  കൊച്ചി - മുസിരിസ്‌ ബിനാലെ വേദികളിൽ  തിരക്കായി. ഞായറാഴ്ച്ചയായ ഇന്നും നല്ല തിരക്ക്‌ അനുഭവപ്പെട്ടു. ബിനാലെയിൽ നാളെ അടക്കം എല്ലാ തിങ്കളാഴ്ച്ചകളിലും പ്രവേശനം സൗജന്യമാണ്‌.


🅾 വിശ്വകർമ്മ കലാസാഹിത്യ സംഘം വിശ്വപ്രതിഭ പുരസ്കാരം (25000) രൂപ നടൻ ജഗതി ശ്രീകുമാറിന്‌. ജനുവരി 17 ന്‌ കോട്ടയത്ത്‌ വച്ച്‌ അവാർഡ്‌ സമ്മാനിക്കും


🅾 രവി പൂജാരിയുടെ പിള്ളാരെ തേടി കേരളാ പൊലീസ് കര്‍ണാടകയില്‍; ലീനാ മരിയാ പോളിന്റെ ബ്യൂട്ടി സലൂണില്‍ വെടിവയ്പു നടത്തിയവരെ പിടികൂടാന്‍ രണ്ടായി തിരിഞ്ഞി കൊച്ചി സിറ്റി പൊലീസ്; പ്രതികള്‍ കര്‍ണാടകത്തില്‍ ഒളിച്ചെന്ന വിവരത്തെ തുടര്‍ന്ന് ബെംഗളൂരുവും മംഗളൂരും അരിച്ചു പെറുക്കി പൊലീസ് സംഘം; രവി പൂജാരിയുടെ പേരില്‍ മലയാളി വ്യവസായിയെയും സിനിമാ സംവിധായകനെയും പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്


🅾 യാക്കോബായ സഭാ വര്‍ക്കിങ് കമ്മറ്റിയിലേക്ക് പുത്തന്‍ പ്രതിനിധികള്‍; മാനേജിങ് കമ്മറ്റി അംഗങ്ങളില്‍ നിന്നും 10 അല്‍മായരേയും അഞ്ച് വൈദികരേയും തിരഞ്ഞെടുത്തു


🅾 കരുണയുടെ കര്‍മ്മയോഗി ഇനി വിശുദ്ധ പദവിയില്‍; തൃശ്ശൂര്‍ ചാരിറ്റി സന്യാസിനി സമൂഹ സ്ഥാപകന്‍ ഫാ.അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ ധന്യപദവിയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവില്‍ ഒപ്പുവച്ചത് കഴിഞ്ഞ ദിവസം; ആത്മീയതയുടെ പുണ്യ ജീവിതത്തിന് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച്‌ വിശ്വാസ സമൂഹം.


🅾 മനിതിക്കാര്‍ ജീവനും കൊണ്ട് ഓടിയൊളിച്ചത് ഗാര്‍ഡ് റൂമില്‍;  പമ്പയിൽ  പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തത് പ്രകോപനമായി; കമാണ്ടോ കാവലില്‍ സന്നിധാനത്തേക്ക് തിരിച്ച മനിതിക്കാരെ ഓടിച്ച്‌ വിട്ട് ഭക്തരുടെ ശരണം വിളി പ്രതിഷേധം; മേല്‍നോട്ട സമിതി കൈവിട്ടതോടെ സുപ്രീംകോടതി വിധി നടപ്പാക്കാനുറച്ച്‌ സര്‍ക്കാര്‍ എടുത്ത നീക്കങ്ങള്‍ പാളി; മനിതി സംഘത്തെ ഭീതിപ്പെടുത്തിയത് നീലിമലയിലെ സംഭവങ്ങള്‍; നാടകീയതകള്‍ക്ക് അവസാനമായത് ഒന്‍പത് മണിക്കൂര്‍ സംഘര്‍ഷത്തിന് ശേഷം


🅾 കൂട്ടുകാരികളുടെ കണ്ടം തേടിയുള്ള ഓട്ടം കണ്ട് ഭയന്ന് രണ്ടും കല്‍പ്പിച്ചിറങ്ങിയ അമ്മിണിയും പിന്മാറി; ആദിവാസി നേതാവ് ശബരിമലയിലേക്കുള്ള യാത്ര എരുമേലിയില്‍ അവസാനിപ്പിച്ചു; മനിതിയുടെ പ്രവര്‍ത്തകര്‍ ആരും ഇനി മല ചവിട്ടാനെത്തില്ല; ആശങ്ക ഒഴിഞ്ഞ ആശ്വാസത്തില്‍ പൊലീസ്; ശബരിമലയില്‍ ഇനി ആചാര ലംഘനം ഉണ്ടാകില്ല; ഭക്തരുടെ പ്രതിഷേധ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കിയത് ഇങ്ങനെ


🅾 മലകയറ്റം കഠിനം കഠിനം! ശബരിമല കയറാനെത്തിയ മനിതി സംഘ തലൈവി ശെല്‍വിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു വിഭാഗം ആള്‍ക്കാര്‍ ട്രോളുകളുമായെത്തുമ്പോൾ മറ്റൊരു വിഭാഗമെത്തുന്നത് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി; പ്രതിഷേധക്കാരുടെ ചീത്ത വിളി കൊണ്ട് നിറഞ്ഞ് ശെല്‍വിയുടെ ഫേയ്‌സ് ബുക്ക് പ്രൊഫൈല്‍; പൊങ്കലയിടുന്നത് മലയാളികളും തമിഴരുമടക്കം നിരവധിപേര്‍


🅾 ആരും പേടിക്കണ്ട ഓടിക്കോ....! മലകയറാന്‍ വന്നവരും സുരക്ഷയൊരുക്കാന്‍ എത്തിയവരും ഓടിയത് നൂറേനൂറില്‍; മനിതി സംഘത്തിന്റെ ഓട്ടം ഉസൈന്‍ ബോള്‍ട്ടിനെ കവച്ച്‌ വയ്ക്കുമെന്ന് പരിഹാസം; ഇനിയും വരില്ലെ നിങ്ങള്‍ ഇതുവഴി മലകയറാനെന്ന് ചോദിച്ച്‌ ട്രോളന്മാരും; പൊലീസിനെയും മനിതി സംഘത്തെയും ഓടിച്ചിട്ട് ട്രോളി സോഷ്യല്‍ മീഡിയ


🅾 ആചാരസംരക്ഷകരുടെ പ്രതിഷേധത്തില്‍ 'മനിതി'യും തോറ്റുമടങ്ങി; 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പൊലീസ്; നിര്‍ബന്ധിച്ച്‌ തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് മനിതി; വീണ്ടും വരുമെന്ന് നേതാവ് സെല്‍വി; സന്നിധാനത്തേക്ക് നീങ്ങിയ സംഘം തിരിച്ചിറങ്ങിയത് ജീവഭയത്താല്‍; ആദിവാസി നേതാവ് അമ്മിണിയും മടങ്ങി; യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ തള്ളി ശബരിമല നിരീക്ഷക സമിതി;  പമ്പ സംഘര്‍ഷഭരിതമായെങ്കിലും സുഖദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍


🅾 വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; മതില്‍ തിരുവനന്തപുരം  വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ; എന്‍എസ്‌എസിന് സ്വന്തം നിലപാട് പറയാം; അവര്‍ ആര്‍എസ്‌എസ് പാളയത്തിലേക്ക് പോകുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; വിവാദങ്ങള്‍ ഗുണം ചെയ്തു മതിലിനുള്ള ജനപിന്തുണ വര്‍ധിച്ചെന്നും കോടിയേരി


🅾 നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല; പക്ഷേ ഒരിക്കല്‍ സംഭവിക്കും; ശബരിമലയിലെത്തിയ സ്ത്രീകളെ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചെന്നും മന്ത്രി കെടി ജലീല്‍


🅾 ശബരിമലയില്‍ അറങ്ങേറിയത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകം, നാളെ സംസ്ഥാനവ്യപകമായി പ്രതിഷേധ ദിനം ആചരിക്കും; പി എസ് ശ്രീധരന്‍ പിള്ള


🅾 ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍; നിരാഹാര സമരപന്തലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം


🅾 ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി കോടതി നല്‍കിയിട്ടില്ല; തമിഴ്നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികള്‍; ബിഗോപാലകൃഷ്ണന്‍


🅾 തമിഴ്‌നാട്ടില്‍ മനിതി സംഘത്തിന്‍റെ വാഹനത്തിന് നേരെ ആക്രമണം.തേനി - മധുര ദേശീയ പാതയിൽ വച്ചുണ്ടായ കല്ലേറിൽ ഇവരുടെ വാഹനത്തിന്റെ ഗ്ലാസ്‌ തകർന്നു


🅾 കേന്ദ്ര മന്ത്രിക്ക് വരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ആചാര ലംഘകര്‍ക്ക് നല്‍കിയത് ; കേരളത്തില്‍ നിന്നും ആളെ കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും ആളെ കൊണ്ടുവന്നത്; മതിലു പൊളിയുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത് ; ശബരിമലയില്‍ മനിതിക്കാര്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രന്‍


🅾 രാവിലെ ശബരിമലയിൽ നടന്നത്‌ ഇങ്ങനെയൊക്കെ;   പമ്പയിലെ  പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് അനൗണ്‍സ്‌മെന്റ്; ഗൂഢാലോചന നടത്തുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പന്തളം കൊട്ടാരം; അയ്യപ്പനേ തൊഴുതേ മടങ്ങൂവെന്ന വാശിയില്‍ മനിതിയും; ക്ലിഫ് ഹൗസിന് മുന്നിലും നാമജപം


🅾 എസ് ഐമാര്‍ രണ്ട് ദിവസം  മുമ്പേ ചെന്നൈയിലെത്തി; കുമളി ചെക്ക് പോസ്റ്റ് വഴി വരുമെന്ന് അറിയിച്ചതിന് ശേഷം കമ്പത്ത്‌   നിന്ന് തിരിഞ്ഞ്  കമ്പംമെട്ട്‌ ചെക്ക് പോസ്റ്റ് വഴി സംഘത്തെ കടത്തിയതും പൊലീസ് ബുദ്ധി;  പമ്പയിൽ അവസാനിപ്പിക്കാനുള്ള നാടകത്തിന് റൂട്ട് മാപ്പുണ്ടാക്കിയതും ഉദ്യോഗസ്ഥര്‍ തന്നെ; മനിതി സംഘത്തെ റോഡ് മാര്‍ഗം കൂട്ടിക്കൊണ്ട് വന്നത് മേലുകാവ് എസ്‌ഐ സന്ദീപ്; ട്രെയിനില്‍ വന്ന സംഘത്തിനൊപ്പം പാമ്പാടി  ഇന്‍സ്പെക്ടര്‍ ശ്രീജിത്തും;  പമ്പയിൽ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം എന്ന് ഭക്തർ


🅾 പമ്പയിൽ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് നാടകമോ? ശബരിമല നിരീക്ഷണ സമിതിയെ പഴിചാരി രക്ഷപ്പെടാന്‍ ദേവസ്വം മന്ത്രി; പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ സമിതി തയ്യാറാവുന്നില്ല; മനിതി സംഘം യഥാര്‍ഥ ഭക്തരാണോയെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍; നിരീശ്വരവാദികളെ കൂട്ടുപിടിച്ച്‌ ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നാടകമെന്ന് ബിജെപി; നാടകത്തിന്റെ അടിവേരുകള്‍ എന്‍ഐഎ അന്വേഷിക്കണം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും ശ്രീധരന്‍ പിള്ള


ദേശീയം


🅾 ആണവായുധവാഹക ശേഷിയുള്ള ദീര്‍ഘദൂര മിസൈലായ അഗ്‌നി 4 വിക്ഷേപണം; പരീക്ഷണം പൂര്‍ണവിജയമെന്ന് പ്രതിരോധ വൃത്തങ്ങള്‍.ഇന്ന് രാവിലെ 8.30 ന്‌ ഒഡീഷയിൽ ആയിരുന്നു വിക്ഷേപണം


🅾 നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് ! ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത് ; മോദി സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ; വിമര്‍ശനം 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലൂടെ


🅾 ഭാരവാഹികള്‍ പോലുമറിയാതെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയ ക്രാന്തിയാത്ര കേരളവും തമിഴ്‌നാടും കടന്നു; വിനോദയാത്രപോലെ കടന്നു പോയ ജാഥയെക്കുറിച്ച്‌ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാന്‍ കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും യുവ നേതാക്കള്‍; ദേശീയ പ്രസിഡണ്ട്‌ ആയ കേശവ്‌ ചന്ദ്‌ യാദവ്‌ ആണ്‌ യാത്ര നയിക്കുന്നത്‌. സംഘാടനത്തിലും പ്രചാരണത്തിലും പരാജയപ്പെട്ട യാത്രയുടെ കഥ ഇങ്ങനെ


🅾 രാജ്യത്തെ ഏറ്റവും നീളമേറിയ റെയില്‍-റോഡ് പാലം ചൊവ്വാഴ്‌ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ബ്രഹ്മപുത്ര നദിക്ക് കുറുകേയുള്ള പാലത്തിന് 4.94 കിലോമീറ്റര്‍ നീളം; പാലത്തിന്റെ വരവോടെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാ സമയം കുറയുന്നത് പത്തു മണിക്കൂറിലേറെ; ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്കടക്കം ഇതുവഴി കടന്നു പോകാമെന്ന് വിദഗ്ദ്ധര്‍


🅾 ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അതില്‍ പങ്കാളിയായ ആള്‍ക്ക് ജീവപര്യന്തം നല്‍കണം; ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയുമായി മണിപ്പൂര്‍ നിയമസഭ. സംസ്ഥാനത്ത്‌ ആൾ കൂട്ട കൊലപാതകം കൂടി വരുന്ന സാഹചര്യത്തിലാണ്‌ നിയമസഭ പുതിയ പ്രമേയം പാസാക്കിയത്‌


🅾 അഭിമാനപോരാട്ടത്തില്‍ ജയം മാത്രമല്ല സെഞ്ച്വറിയും നേടി ബിജെപി! മൂന്നുസംസ്ഥാനങ്ങളിലെ തിരിച്ചടിയില്‍ മനംനൊന്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കി ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം; ജാസ്ദാന്‍ മണ്ഡലത്തില്‍ 20,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബവ്‌ലിയ ജയിച്ചുകയറിയതോടെ എംഎല്‍എമാരുടെ എണ്ണം നിയമസഭയില്‍ മൂന്നക്കമായി . 100 പേർ. കോൺഗ്രസിന്‌ 76 എം എൽ എ മാർ ആണ്‌ ഗുജറാത്തിൽ ഉള്ളത്‌


🅾 ബിഹാറില്‍ എന്‍ഡിഎയുടെ സീറ്റ് വിഭജനത്തില്‍ തീരുമാനം; ബിജെപിയും ജെഡിയുവും 17 സീറ്റില്‍ വീതം മത്സരിക്കും; രാം വിലാസ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റും പാസ്വാന് രാജ്യാസഭാ സീറ്റും; സമവായം അമിത് ഷായും നിതീഷ് കുമാറും പാസ്വാനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 🅾 ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് പാര്‍ട്ടി അദ്ധ്യക്ഷന്റെ നിര്‍ദ്ദേശം


🅾 മുംബൈയില്‍ ആസാദ്‌ മൈതാനിന്‌ സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; എട്ട് പേരുടെ നില അതീവ ഗുരുതരം


🅾 വിജയത്തിന്റെ അവകാശം മാത്രമല്ല, തോല്‍വിയുടെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണം: മോഡിക്കെതിരെ  ഒളിയമ്പുമായി കേന്ദ്രമന്ത്രി ഗഡ്കരി


🅾 തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് തലയൂരാന്‍ മോദിയും അമിത്ഷായും ശ്രമിച്ചതായി ഞാന്‍ പറഞ്ഞിട്ടില്ല; എല്ലാം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയുള്ള പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കുപ്രചാരണം മാത്രം; തന്നെയും പാര്‍ട്ടിയെയും അകറ്റാനുള്ള ഇത്തരം കുപ്രചാരണങ്ങള്‍ വിലപ്പോവില്ലെന്നും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി


🅾 'കഴിവുള്ള നേതാവാണ്, ബിഹാറിന്റെ ഭാവി മുഖം കൂടിയാണ്' ലാലുവിന്റെ മകന്‍ തേജസ്വിനി യാദവിനെ വാനോളം പുകഴ്ത്തി ശത്രുഘ്‌നന്‍ സിന്‍ഹ


🅾 ഹൗറ എൿസ്‌പ്രസ്‌ ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തി. കുട്ടിക്ക്‌ ജീവൻ ഉണ്ടായിരുന്നു കുട്ടിയെ അമൃത്സറിൽ ആശുപത്രിയിൽ ആക്കി


അന്താരാഷ്ട്രീയം
🅾 20കാരിയുടെ ഫോട്ടോ ഉപയോഗിച്ച്‌ ട്രോളിറക്കി; പിന്നാലെ ലൈവ് സ്ട്രീമിലെത്തി ആത്മഹത്യ ചെയ്യാന്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ ശ്രമം; രക്ഷപെട്ടത് ഷാര്‍ജ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം; സംഭവം ഷാര്‍ജയിലെ അല്‍ സഹ്ദയില്‍.പെൺകുട്ടിയുടെ പേരോ മറ്റ്‌ വിവരങ്ങളൊ പുറത്ത്‌ വിട്ടിട്ടില്ല


🅾 ഇന്തോനേഷ്യയെ വിറപ്പിച്ച്‌ 'അഗ്നിപര്‍വത സുനാമി' ! 43 പേര്‍ മരിച്ചതിന് പിന്നാലെ നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റെന്നും സൂചന; സുമാത്ര-ജാവ ദ്വീപുകളുടെ മധ്യത്തിലുള്ള സുന്താ സ്‌ട്രെയിറ്റില്‍ ആഞ്ഞടിച്ച്‌ ശക്തമായ രാക്ഷസ തിരകള്‍; അഗ്നിപര്‍വ്വത വിസ്‌ഫോടനത്തെ തുടര്‍ന്ന് കടലിന്റെ അടിത്തട്ട് താഴേയ്ക്ക് ഇടിഞ്ഞതാണ് പ്രതിഭാസത്തിന് പിന്നിലെന്ന് വിദഗ്ദ്ധര്‍


🅾 അഗ്‌നിപര്‍വത പൊട്ടിത്തെറി, സുനാമി; കണ്ണീര്‍ വാര്‍ത്ത് ഇന്തോനേഷ്യ;168 പേരുടെ ജീവന്‍ പൊലിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍; 745പേര്‍ക്ക് പരിക്കേറ്റതായി വിവരം; തിരയടിച്ചത് 65 അടിയോളം ഉയരത്തില്‍; സുനാമി ക്രാക്കറ്റോവയിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന്


🅾 സൗദി രാജകുടുംബാംഗം അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഓര്‍മയായി. വിദ്യാഭ്യാസ-വികസന മേഖലകളില്‍ നല്‍കിയത് വിലമതിക്കാനാവാത്ത സംഭാവന; നയതന്ത്രജ്ഞനായും മന്ത്രിയായും സേവനം


🅾 ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഫലിച്ചു; നേപ്പാളില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി


കായികം

🅾 ഐ ലീഗിൽ ഇന്ന് നടന്ന നെരോക്ക, മിനർവ്വ മൽസരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . മറ്റൊരു മൽസരത്തിൽ മോഹൻബഗാൻ ഷില്ലോംഗ്‌ ലജോങ്ങിന്‌  2-0 ന്‌ പരാജയപ്പെടുത്തി


🅾 നാളെ ഐ ലീഗിൽ കളിയില്ല


🅾 ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!.ഫൈനലിൽ അൽ ഐനെ 4-1 ന്‌ തകർത്ത്‌ റയൽ മാഡ്രിഡ്‌


🅾 ഇന്ത്യ, ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്‌ ബുധനാഴ്ച്ച നടക്കും


സിനിമാ ഡയറി

🅾 മനുഷ്യ ജീവന് പശുവിന്റെ അത്ര പോലും വിലയില്ലേ എന്ന് ചോദിച്ചതിന് നസറുദ്ദീന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റെടുത്ത് യുപി നവനിര്‍മ്മാണ്‍ സേന; പാക്കിസ്ഥാന്‍ ചാരനായി അദ്ദേഹം സിനിമയില്‍ വേഷമിട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ആ വേഷം അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ബിജെപി നേതാവ് മഹേന്ദ്ര പാണ്ഡേ


🅾 നിലവിലുള്ളതിനേക്കാള്‍ എത്രയധികം സ്വാതന്ത്ര്യമാണ് നസ്‌റുദ്ദീന്‍ഷായക്ക് വേണ്ടത് ? ബുലന്ദ്ശഹര്‍ കലാപത്തിലെ പ്രതികരണത്തിന് പിന്നാലെ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ആഞ്ഞടിച്ച്‌ അനുപം ഖേര്‍; തോന്നിയത് പോലെയാണ് നസറുദ്ദീന്‍ ഷാ പറഞ്ഞതെന്നും അതിന്റെ അര്‍ത്ഥം സത്യമാകണമെന്നില്ലെന്നും ഖേര്‍


🅾 ഒരു വര്‍ഷം കളരിയഭ്യസിച്ചു; ജിമ്മില്‍ പോയി ശരീരവും നന്നാക്കി; മറ്റു ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കാതെ ഒരു വര്‍ഷം പരിശീലനം നടത്തിയത് മാമാങ്കത്തിന് വേണ്ടി; ഒടുവില്‍  ധ്രുവനെ ഒഴിവാക്കി മമ്മൂട്ടിയുടെ മാമാങ്കം. ക്വീൻ എന്ന ചിത്രത്തിലൂടെ ആണ്‌ ധ്രുവൻ ശ്രദ്ധിക്കപ്പെട്ടത്‌.


🅾 ഇത്തവണ ദൈവം കനിയും; ജയറാം നായകനായ 'ലോനപ്പന്റെ മാമോദീസ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി; ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ട് ഫഹദ് ഫാസില്‍


🅾 ഇത് ബ്രഹ്മാണ്ഡ ചവറുകളുടെ കാലത്ത് ഒരു കുളിര്‍ തെന്നല്‍; ഉര്‍വശി തിരിച്ചുവരുന്നു അതി ശക്തമായി; ചിരിപ്പിച്ച്‌ ഹരീഷ് കണാരന്‍; ഈ ടൊവീനൊ ചിത്രത്തിന് കൊടുത്ത കാശ് വസൂലാവും; മുസ്ലിം ജീവിതത്തെകുറിച്ചുള്ള പൊതുബോധ നിര്‍മ്മിതിയില്‍ നിന്ന് മലയാള സിനിമയും കുതറിച്ചാടുന്നു; 'എന്റെ ഉമ്മാന്റെ പേര്' ഒരു ഉര്‍വശി ചിത്രം


🅾 'ഷാരൂഖ്, നിങ്ങളുടെ വലിയ ആരാധികയാണ് ഞാന്‍; എന്നെങ്കിലും നേരിട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു'! സീറോ എനിക്കും കുടുംബത്തിനും വളരെ ഇഷ്ടമായി;  പ്രതികരണവുമായി  നോബൽ സമ്മാന ജേതാവ്‌ മലാല യൂസഫ്‌ സായി. ഇൻസ്റ്റഗ്രാമിൽ പങ്ക്‌ വച്ച വീഡിയോയിലൂടെ ആണ്‌ മലാല ഇക്കാര്യം വ്യക്തമാക്കിയത്‌.


No comments:

Post a Comment

Post Bottom Ad

Nature