പ്രളയം തകര്‍ത്ത വയനാട്ടില്‍ വീടൊരുക്കാൻ "ടെഫ":പദ്ധതി ഉദ്ഘാടനം നാളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 23 December 2018

പ്രളയം തകര്‍ത്ത വയനാട്ടില്‍ വീടൊരുക്കാൻ "ടെഫ":പദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട്: പ്രളയം തകര്‍ത്ത വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ നീര്‍ട്ടാടിയില്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുമായി  തെക്കപ്പുറം എക്‌സ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (ടെഫ). 


പദ്ധതിയുടെ ഉദ്ഘാടനം നാളെ (24-12-2018 തിങ്കളാഴ്)ച രാവിലെ 9 മണിക്ക്  എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. 

പദ്ധതിയുടെ ഭാഗമായി ഇരുപത് വീടുകളുടെ പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം ദുബായ് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ നിര്‍വ്വഹിക്കുമെന്നും ടെഫ ചെയര്‍മാന്‍ ആദം ഒജി, സെക്രട്ടറി പി വി യൂനുസ് എന്നിവർ അറിയിച്ചു.കാസര്‍കോട്ടെ കോട്ടികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്‌വ, വെളിയൂരിലെ  മുഹൈസ് ഫൗണ്ടഷന്‍, നൊച്ചാടിയിലെ  ഇന്‍സൈറ്റ പാറച്ചോല, ദുബായിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍, കോഴിക്കോട്ടെ ഹെല്‍പ്പിംഗ് ഹാന്റ്‌സ്  എന്നീ സംഘടനകള്‍ പദ്ധതിയില്‍ പങ്കാളികളാകും. 


 പദ്ധതിക്കാവശ്യമായ ഒരേക്കര്‍ സ്ഥലം നീര്‍ട്ടാടിയിലെ കോണ്‍സെന്‍റിന് പിറകിലുള്ള സ്ഥലം വാങ്ങുകയും ഇരുപത് കുടുംബങ്ങള്‍ക്കുള്ള ആധാരം രജിസ്ട്രടഷന്‍ നേരിട്ട് ചെയ്യുകയും ചെയ്തു. 


നാല് സെന്‍റ് ഭൂമിയില്‍ വീടിന് പുറമെ പൊതു കളിസ്ഥലം, പാര്‍ക്ക്, ലൈബ്രറി കൂടാതെ കുറ്റമറ്റ പൊതുജല വിതരണ സംവിധാനം എന്നിവയെല്ലാം ഉള്‍പെടുന്നതാണ് നിര്‍ദ്ദിഷ്ട ടെഫ വില്ലേജ്.പുറമ്പോക്കില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. 

No comments:

Post a Comment

Post Bottom Ad

Nature