പി.ടി.എം.യു.പി. സ്കൂളിൽ ശ്രദ്ധ ശില്പശാല ഉദ്ഘാടനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 22 December 2018

പി.ടി.എം.യു.പി. സ്കൂളിൽ ശ്രദ്ധ ശില്പശാല ഉദ്ഘാടനം ചെയ്തു

ഏകരൂൽ : പള്ളിയോത്ത് പി.ടി.എം. യു.പി. സ്കൂളിൽ ശ്രദ്ധ വിഷയങ്ങളുടെ ശില്പശാല ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസീറഹബീബ് നിർവഹിച്ചു. 


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായാണ് മലയാളത്തിളക്കം, ശ്രദ്ധ എന്നീ പദ്ധതികൾ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതെന്നും വിദ്യാർഥികളെ കളികളുടെ ലോകത്തുനിന്നും പഠനത്തിൻ്റെ ലോകത്തേക്ക് ക്രമാനുഗതമായി കൊണ്ടുവരുന്ന പഠന പ്രക്രിയയാണ്  ശ്രദ്ധ എന്നും അവർ നിരീക്ഷിച്ചു. 

ശ്രദ്ധ മൊഡ്യൂൾ, വിഷയങ്ങളുടെ സമയക്രമം എന്നിവ ഖാദർ മാസ്റ്റർ യോഗത്തിൽ അവതരിപ്പിച്ചു. മലയാളം വിഷയത്തിൻ്റെ ശിൽപശാല നജീബ് മാസ്റ്റർ, പ്രീതി ടീച്ചർ, സാലി മാസ്റ്റർ എന്നിവർ നടത്തി.  

പി.സി.ഷൗക്കത്ത് , ബീന, ലിനേഷ് ,ബിജില, ഷബീർ എന്നിവർ യോഗത്തിൽ സംസാരിച്ചു. ശിൽപ്പശാലയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള സമ്മാനവിതരണം വൈസ് പ്രസിഡണ്ട് നടത്തി. 

സ്കൂൾ ഹെഡ് മിസ്ട്രസ് ടി. റൈഹാന അദ്ധ്യക്ഷയായിരുന്നു.


No comments:

Post a Comment

Post Bottom Ad

Nature