Trending

ഗുണ നിലവാരമുള്ള വിദ്യാഭ്യാസം മത്സരാതിഷ്ടിത ലോകത്ത് അനിവാര്യം: രമേശ് ചെന്നിത്തല

കട്ടിപ്പാറ:ഗുണ നിലവാരമുള്ള വിദ്യാഭ്യാസമാണ് മത്സരാതിഷ്ടിത ലോകത്ത് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ടിപ്പാറ അല്‍-ഇഹ്സാന്‍ സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 


പുതിയ കാലത്ത് വിദ്യാഭ്യാസം കൂടാതെ കഴിയില്ല. അല്‍-ഇഹ്സാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ്. ഈ ഇടപെടല്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ഇനിയും അല്‍-ഇഹ്സാന് സാധിക്കട്ടെയെന്ന് അദ്ധേഹം ആശംസിച്ചു. 

കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. 

അല്‍-ഇഹ്സാന്‍ സ്റ്റുഡന്‍സ് വിംഗ് സാഇഖ് ഏര്‍പ്പെടുത്തിയ സില്‍വര്‍ ജൂബിലി ഉപഹാരം താമരശ്ശേരി ഗവ. താലുക്ക് ആശുപത്രിയിലേക്കുള്ള വില്‍ചെയര്‍ പ്രതിപക്ഷ നേതാവ് എസ് വൈ സ് സാന്ത്വനം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജിക്ക് നല്‍കി. 

കാരാട്ട് റസാഖ് എം ല്‍ എ, വി എം ഉമ്മര്‍, നിധീഷ് കല്ലുള്ളതോട്, മജീദ് കക്കാട്, എന്നിവര്‍ സംബന്ധിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര പ്രൗഢമായി. പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തി.

Previous Post Next Post
3/TECH/col-right