Trending

വാർത്തകൾ ഒറ്റനോട്ടത്തിൽ

22-12-2018





⛔ കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018 -19 ക​റ​വ​പ​ശു കാ​ലി​ത്തീ​റ്റ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി. ഉ​സ​യി​ന്‍ മാസ്റ്റർ നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എം. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ​ക്ട​ര്‍ വി. ​വി​ക്രാ​ന്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ഫ​വാ​സ്, എം.​എ​ന്‍. ശ​ശി​ധ​ര​ന്‍ പ്ര​സം​ഗി​ച്ചു.


⛔  സംസാരവൈകല്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ഉണ്ണികുളം പഞ്ചായത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ള തെറാപ്പിസ്റ്റുകൾ 30-ന് അഞ്ചുമണിക്കുമുൻപ് ഉണ്ണികുളം പഞ്ചായത്ത് ഓഫീസിൽ അപേക്ഷനൽകണം.


⛔ കോ​ട​ഞ്ചേ​രി ഇ​ട​വ​ക പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്‌ കാ​ര്‍​ഷി​ക വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ആ​രം​ഭി​ച്ചു. റെ​ക്ട​ര്‍. ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ഗ് ഷോ ​ഇ​ന്ന് വെ​കി​ട്ട് ര​ണ്ടി​ന് കോ​ട​ഞ്ചേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. പ്ര​ദ​ര്‍​ശ​നം രാ​വി​ലെ ഒ​ന്‍​പ​തി​നും, ഡോ​ഗ് ഷോ ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ആ​രം​ഭി​ക്കും. പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 

⛔ പു​തി​യ​പാ​ലം നി​ര്‍​മി​ക്കാ​നാ​യി പാ​ലം പൊ​ളി​ച്ച കോ​ര​പ്പു​ഴ​യി​ല്‍ യാ​ത്ര​ക്ക് ബോ​ട്ടെ​ത്തി. ഇ​ന്ന​ലെ ബോ​ട്ട് എ​ത്തി​യെ​ങ്കി​ലം സ​ര്‍​വീസ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. പു​ഴ​യി​ല്‍ ച​ളി അ​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ ചെ​ളി​മാ​റ്റി​യ​തി​നു​ശേ​ഷ​മേ സ​ര്‍​വീസ് ന​ട​ത്തുകയു​ള്ളു. 
ബോ​ട്ട് ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ വെ​ങ്ങ​ളം ബൈ​പാ​സ് വ​ഴി പോ​കു​തോ​ടെ ഹ്രസ്ര ദൂ​ര​യാ​ത്രകാ​ര്‍​ക്ക് ഏ​റെ പ്ര​യാ​സം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. സ​ര്‍​വീസ് സൗ​ജ​ന്യ​മാ​യി​രി​ക്കും.


⛔ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഫ​റൂ​ഖ് ഡി​പ്പോ​യി​ല്‍ സ്ഥാ​പി​ച്ച ഫി​ല്ലിം​ഗ് ആം ​സം​വി​ധാ​നം സം​ബ​ന്ധി​ച്ച്‌ നി​ല​നി​ന്നി​രു​ന്ന തൊ​ഴി​ലാ​ളി ത​ര്‍​ക്കം ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ച്ചു. ഡി​പ്പോ​യി​ലെ ഫി​ല്ലിം​ഗ് പോ​യി​ന്‍റി​ല്‍ സ്ഥാ​പി​ച്ച നീ​ളം കൂ​ടി​യ ഫി​ല്ലിം​ഗ് ആം ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​ട​ന്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാ​ന്പ​ശി​വ റാ​വു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. 

⛔ ഓ​ഖി, പ്ര​ള​യം പോ​ലു​ള്ള ദു​ര​ന്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ല്‍ സു​ര​ക്ഷാ സ്ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ബോ​ട്ടു​ട​മ​ക​ളി​ല്‍ നി​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഗോ​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ്, വെ​സ്റ്റ്ഹി​ല്‍, ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍, ബേ​പ്പൂ​ര്‍, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, ബേ​പ്പൂ​ര്‍ മ​ത്സ്യ​ഭ​വ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​പേ​ക്ഷാ ഫോം ​ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി 2019 ജ​ന​വ​രി ഏ​ഴ്.
ഫോ​ണ്‍ 0495 2383780
Previous Post Next Post
3/TECH/col-right