സ്നേഹ സന്ദേശം കൈമാറി കുട്ടികളുടെ കൃസ്മസ് ആഘോഷം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 22 December 2018

സ്നേഹ സന്ദേശം കൈമാറി കുട്ടികളുടെ കൃസ്മസ് ആഘോഷം

കൈതപ്പൊയിൽ:ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ കൃസ്മസ് ആഘോഷം വ്യത്യസ്തമായി.സ്കൂളിന് സമീപത്തായുള്ള 'ഹദ് യ' സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് ഒപ്പമാണ് കൃസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.


വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്കൊപ്പം അവരുടെ പ്രയാസങ്ങളെ മനസ്സിലാക്കിയും സനേഹ സ്വാന്തനങ്ങൾ നൽകിയും പാട്ടുപാടിയും മധുര പലഹാരങ്ങൾ നൽകിയുമാണ് കുട്ടികൾ ആഘോഷത്തിൽ പങ്കുചേർന്നത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്ത്  നിർത്തിയുള്ള ആഘോഷങ്ങളാണ് നടത്തേണ്ടതെന്ന് ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ പറഞ്ഞു.

പി.ടി.എ കമ്മറ്റി അംഗം സിറാജ് വേഞ്ചേരി,രാമചന്ദ്രൻ.ഇ.കെ,സൈനുൽ ആബിദ്,ഫിലോമിന ജോസഫ്,എം.പി റീത്ത,സിസി,നീതു പീറ്റർ,രഹന,സുൽഫീക്കർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature