ഹര്‍ത്താലിനോട് ബൈ ബൈ പറയാനൊരുങ്ങി കൊടുവള്ളിയിലെ വ്യാപാരികള്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

ഹര്‍ത്താലിനോട് ബൈ ബൈ പറയാനൊരുങ്ങി കൊടുവള്ളിയിലെ വ്യാപാരികള്‍

കൊടുവള്ളി: അകാരണമായി അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം വ്യാപാര മേഖല ഭീമമായ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഹര്‍ത്താലിനെ അകറ്റിനിര്‍ത്താനുള്ള നടപടികളുമായി കൊടുവള്ളിയിലെ വ്യാപാരികള്‍. 


‘ഹര്‍ത്താല്‍ വിമുക്ത കൊടുവള്ളി’ എന്ന ആശയവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് കമ്മിറ്റിയാണ് രംഗത്തു വന്നിരിക്കുന്നത്. ഹര്‍ത്താലിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ തന്നെ ഹര്‍ത്താല്‍ വിരുദ്ധ ആഹ്വാനവുമായി രംഗത്തിറങ്ങുന്നത്.പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി നാലിന് വൈകിട്ട് മൂന്നിന് കൊടുവള്ളി ഓപണ്‍ എയര്‍ സ്റ്റേജില്‍ വ്യാപാരി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെയും യോഗം ചേരും. സി.പി ഫൈസല്‍ ചെയര്‍മാനും എന്‍.വി നൂര്‍ മുഹമ്മദ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. 


ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഒ.കെ നജീബ് അധ്യക്ഷനായി. സി.പി അബ്ദുല്‍ റസാഖ്, സി.ടി അബ്ദുല്‍ ഖാദര്‍, എം.കെ മുഹമ്മദ് അലി, നസീര്‍ മാസ്റ്റര്‍, എന്‍.ടി ഹനീഫ സംസാരിച്ചു.


No comments:

Post a Comment

Post Bottom Ad

Nature