ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട പ്രവർത്തനവുമായി:ചങ്ങാതികൂട്ടം വാട്സപ്പ് കൂട്ടായ്മ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട പ്രവർത്തനവുമായി:ചങ്ങാതികൂട്ടം വാട്സപ്പ് കൂട്ടായ്മ

മടവൂർ : ജിവിതത്തിൽ ഇത് വരെ നേരിൽ പോലുംകാണാത്ത കേരളത്തിലെ പല ജില്ലകളിൽ ഉള്ളവർ ചങ്ങാതികൂട്ടം എന്ന പേരിൽ സോഷ്യൽ മിഡിയ വഴി പരിചയപ്പെട്ട് അഞ്ച്  വർഷത്തോളമായി നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നു. ചങ്ങാതികൂട്ടം വാട്സപ്പ് ഗൂപ്പ് വഴി ലക്ഷങ്ങളുടെ സേവന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിട് നിർമ്മാണം, ചികിത്സാ ധനസഹായം,വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടപ്പിലാക്കിയത്. ചങ്ങാതിക്കൂട്ടം ഒരോവർഷവും കുടുബ സംഗമവും സാംസ്കാരിക പ്രോഗ്രാമുകളും നടത്തി വരുന്നു. 

കഴിഞ്ഞവർഷം വാർഷികത്തോട  ബന്ധിച്ചു നരിക്കുനിയിലെ അത്താണിയിലെ അന്തേവാസികൾ ക്ക് ഒപ്പം ഒരു ദിനം ചിലവഴിക്കുകയും അന്തേവാസികൾക്ക് ഭക്ഷണവും അത്താണിക്ക് ധനസഹായവും നൽകിയത്. പോതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുകയും ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടി സമൂഹമാധ്യമങ്ങളിൽ വാർത്ത ആവുകയും ചെയ്തിരുന്നു. 

ഈ വർഷവും അഞ്ച്  കുടുബത്തിന് ചികിത്സാ ധനസഹായമാണ് ചങ്ങാതിക്കൂട്ടം നൽകുന്നത്. ചങ്ങാതികൂട്ടം ഗ്രൂപ്പിന് നേത്രത്വം നൽകുന്നത്. റഫീഖ് സഖാഫി പോയിലങ്ങാടി.സാജിദ് ഫൈസി.എ പിയൂസഫ് അലി മടവൂർ.ജാഫർസാദിഖ്.ഷിഹാബ് അണ്ടോണ.മുസ്തഫ ദാരിമി തുടങ്ങിയവരുടെ നേത്രത്വത്തിലാണ്.ഒരോ ജില്ലക്കും കോഡിനേറ്റർമ്മാരുമുണ്ട് .  

കിഡ്നി രോഗിയായ പൂല്ലാളൂരിലെ  ആശിഫ എന്ന വിദ്യാർഥിക്ക് ചങ്ങാതിക്കൂട്ടം സ്നേഹനിധി കൺവീനർ എ പി യൂസഫ് അലി  മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ചികിത്സാ കമ്മറ്റി ചെയർമാനുമായ   പി. വി. പങ്കജാക്ഷന് കൈമാറി. 

ചടങ്ങിൽ ചങ്ങാതിക്കൂട്ടം ചെയർമാൻ റഫീഖ് സഖാഫി, മുഹമ്മദ് പൊയിലങ്ങാടി, നാസർ അണ്ടോണ,മുഹമ്മദലി കുണ്ടായി,  കെ. ടി മജിദ് മാസ്റ്റർ, കെ. ടി അസിസ്. നുറുദ്ധിൻ ചികിൽസാ കമ്മറ്റി കൺവീനർ ബഷിർ ഇ. പി എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature